ADVERTISEMENT

രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫ്രാഗ്രന്റ്‌  നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ, സജീവ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഗോളത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സസ്പെൻസ് മിസ്റ്ററി ത്രില്ലറായി ഒരുങ്ങുന്ന ഗോളം സംവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായകനായ  സംജാദ് ആണ് .

മൈക്ക്, ഖൽബ് എന്നീ ചിത്രങ്ങൾക്ക്  ശേഷം രഞ്ജിത്ത് സജീവ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗോളത്തിൽ ദിലീഷ് പോത്തൻ, സിദ്ദീഖ്, അലൻസിയർ, ചിന്നുചാന്ദിനി, തുടങ്ങിയ പ്രധാനതാരങ്ങൾക്കൊപ്പം പതിനേഴോളം പുതുമുഖ താരങ്ങളും അണിനിരക്കുന്നു .  പ്രവീൺ വിശ്വനാഥും  സംജാദും ചേർന്നാണ് ഗോളത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് .

2023ലെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം(സൗദി വെള്ളക്ക , നെയ്മർ )സ്വന്തമാക്കിയ  മഞ്ജുഷ രാധാകൃഷ്ണനാണ് ഗോളത്തിന്റെ വസ്ത്രാലങ്കാരം നിർവഹിക്കുന്നത്. സസ്പെൻസ് ത്രില്ലർ ഇരട്ടയുടെ ക്യാമറ കൈകാര്യം ചെയ്ത വിജയ് കൃഷ്ണൻ  ഗോളത്തിന്റെ ഛായാഗ്രാഹകനാകുന്നു. നെയ്മർ, കിങ് ഓഫ് കൊത്ത തുടങ്ങിയ സിനിമകളുടെ  കലാസംവിധാനം ഒരുക്കിയ നിമിഷ് താനൂർ  ഗോളത്തിന്റെ കലാസംവിധാനം ഒരുക്കുന്നു.

ഉദയ് രാമചന്ദ്രൻ  എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. എബി സാൽവിൻ തോമസ് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു .മേക്കപ്പ് രഞ്ജിത്ത് മണാലിപറമ്പിൽ. സ്റ്റിൽസ്-ജസ്റ്റിൻ വർഗീസ്. ശബ്ദമിശ്രണം വിഷ്ണു ഗോവിന്ദ്. ചിത്രം 2024  ജനുവരി തിയറ്ററുകളിൽ എത്തും. പിആർഒ ദിനേശ്, ശബരി.

English Summary:

Golam Movie First Look

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com