ADVERTISEMENT

സൂപ്പർഹിറ്റ് ചിത്രങ്ങളുടെ അമരക്കാരൻ ജീത്തു ജോസഫ് അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിൽ നായകന്മാരായി ആസിഫ് അലിയും ഷറഫുദീനും. അമല പോൾ ആണ് നായിക. ‘ലെവൽ ക്രോസ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രം ജീത്തു ജോസഫിന്റെ സംവിധാന സഹായി അർഫാസ് അയൂബ് ആണ് സംവിധാനം ചെയ്യുന്നത്. നടന്‍ ആദം അയൂബിന്റെ മകനാണ് അർഫാസ്.

അച്ഛനൊപ്പമായിരുന്നു അർഫാസിന്റെ സിനിമാ പഠനം ആരംഭിക്കുന്നത്. സംവിധാനത്തിലും തിരക്കഥാരചനയിലും പരിശീലനം നേടിയ ശേഷം ആദത്തിന്റെ തന്നെ ടെലിഫിലിമുകളിലും സംവിധാന സംരംഭങ്ങളിലും സഹായിയായി. ശേഷം മുംബൈയിലെത്തിയ അർഫാസ് ഹിന്ദി സിനിമാ ലോകത്താണ് തുടക്കമിടുന്നത്. വിക്രം ഭട്ടിന്റെ ഒരു ഹൊറർ മൂവിയിൽ അസോഷ്യേറ്റ് ഡയറക്ടറായി തുടങ്ങിയ അർഫാസ് അവിടെ പ്രവർത്തിക്കുമ്പോഴാണ് ‘ദ് ബോഡി’ എന്ന ബോളിവുഡ് ചിത്രത്തിനായി ജീത്തു ജോസഫ്  മുംബൈയിലെത്തിയത്. ജീത്തുവിനെ പരിചയപ്പെട്ടതിനു പിന്നാലെ അദ്ദേഹത്തിന്റെ അസോഷ്യേറ്റായി.

arfaz-drishyam2
ദൃശ്യം 2വിന്റെ സെറ്റിൽ സതീഷ് കുറുപ്പിനും ജീത്തു ജോസഫിനും മോഹൻലാലിനുമൊപ്പം അർഫാസ്

ജീത്തുവിന്റെ ദൃശ്യം 2, റാം, ദൃശ്യം 2 ന്റെ തെലുങ്ക് പതിപ്പ് എന്നിവയിൽ ചീഫ് അസോഷ്യേറ്റായി. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന്റെ അസോഷ്യേറ്റ് സംവിധായകനും അർഫാസ് തന്നെയാണ്. ട്വൽത് മാന്‍, കൂമൻ എന്നീ സിനിമകളിലും ജീത്തുവിനൊപ്പം ഉണ്ടായിരുന്നു.

അർഫാസിന്റെ ആദ്യ സിനിമയായ ‘ലെവെൽ ക്രോസി’ൽ ഞെട്ടിക്കുന്ന മേക്കോവറിലാണ് ആസിഫ് അലി എത്തുന്നത്. പരുക്കൻ ലുക്കിലെത്തുന്ന ആസിഫ് തന്നെയാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററിന്റെ പ്രധാന ആകർഷണം.

രമേശ്‌ പിള്ളയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.  അഭിഷേക് ഫിലിംസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. റാം എന്ന ബിഗ് ബജറ്റ് മോഹൻലാൽ സിനിമയുടെ നിർമാതാക്കളും ഇവർ തന്നെയാണ്. 

അപ്പു പ്രഭാകർ ആണ് ചായാഗ്രഹണം നിർവഹിക്കുന്നത്. ആദം അയൂബ് സംഭാഷണം ഒരുക്കുന്നു. പ്രേം നവാസ് ആണ് പ്രൊഡക്‌ഷൻ ഡിസൈനർ. സംഗീതം വിശാൽ ചന്ദ്രശേഖർ.

English Summary:

Asif Ali joining again with Jeethu Joseph for Arfaz Ayub debut movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com