ADVERTISEMENT

വയലൻസിന്റെ അതിപ്രസരം കാരണം ധനുഷ് ചിത്രം ക്യാപ്റ്റൻ മില്ലറിലെ ക്ലൈമാക്സിന് കത്രിക വച്ച് സെൻസര്‍ ബോർഡ്. ക്ലൈമാക്സ് ഭാഗത്തിലെ നാല് മിനിറ്റ് 21 സെക്കൻഡ് ദൈർഘ്യമുള്ള രംഗമാണ് നീക്കം ചെയ്യാൻ സെൻസർ ബോർഡ് ആവശ്യപ്പെട്ടത്. ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. 

മറ്റു രംഗങ്ങളിലൊന്നും സെൻസർ ബോർഡ് ഇടപെട്ടിട്ടില്ല. 157 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. അരുൺ മാതേശ്വരൻ ഇതിനു മുമ്പ് സംവിധാനം ചെയ്ത റോക്കി, സാനി കായിധം എന്നീ സിനിമകളിലും വയലൻസിന്റെ അതിപ്രസരമുണ്ടായിരുന്നു. 

1930 കാലഘട്ടത്തിൽ നടക്കുന്ന ഒരു സംഭവമാണ് ചിത്രം പറയുന്നത്.  ജനുവരി 12ന് പൊങ്കൽ റിലീസായി ചിത്രം തിയറ്ററുകളിലെത്തും.

English Summary:

Censor Board Forces 'Captain Miller' Team To Trim 4 Minutes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com