ADVERTISEMENT

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമുള്ള നിമിഷങ്ങൾ ജീവിതത്തിലെ ഒരു വലിയ ഫാൻ മൊമന്റ് ആയിരുന്നുവെന്ന് നടി ശോഭന. ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാ സമ്മേളനത്തിൽ പങ്കെടുത്ത അനുഭവം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയായിരുന്നു താരം.

‘‘ആരാധികയുടെ ജീവിതത്തിലെ വലിയ നിമിഷം. തൃശൂരില്‍ നടത്തിയ പരിപാടിയില്‍വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ അവസരം ലഭിച്ചു. വനിതാ സംരക്ഷണ ബിൽ പാസാക്കുന്ന ചടങ്ങിൽ ഞാനും ഒരതിഥിയായിരുന്നു.’’–ശോഭന കുറിച്ചു.

കഴിഞ്ഞ ദിവസം നടന്ന ബിജെപിയുടെ പരിപാടിയില്‍ കേന്ദ്രസര്‍ക്കാരിനെയും മോദിയെയും പുകഴ്ത്തി ശോഭന സംസാരിച്ചിരുന്നു. ‘‘വിവിധ മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം വളരെ കുറവാണ്. നമ്മൾ ജീവിക്കുന്നതു ശക്തമായ നേതൃത്വമുള്ളപ്പോളാണ്. ഏറെ പ്രതീക്ഷയോടെയാണ് വനിതാ സംരക്ഷണ ബിൽ നോക്കിക്കാണുന്നത്’’– ശോഭനയുടെ വാക്കുകള്‍.

അതേസമയം ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ ശോഭന പങ്കെടുത്തതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമർശനമുയർന്നിരുന്നു.

English Summary:

Shobana shares photos with PM Narendra Modi says it was a huge fan moment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com