ADVERTISEMENT

മീനാക്ഷി അനൂപ് പ്രധാനവേഷം അവതരിപ്പിക്കുന്ന ‘കസേര’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. മീനാക്ഷിയുടെ ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.

നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ചിത്രത്തിൽ കഴിഞ്ഞ വർഷം വിട പറഞ്ഞ പ്രിയ നടന്‍ വിനോദ് തോമസ് ശ്രദ്ധേയമായൊരു കഥാപാത്രം ചെയ്യുന്നു.

ഒന്നിരിക്കാൻ പറ്റിയിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചുപോകുന്ന ചില നിമിഷങ്ങൾ, ചില ജോലിസ്ഥലങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകൾ, ആർത്തവകാല ആരോഗ്യ പ്രശ്നങ്ങൾ, തുടങ്ങിയവയെല്ലാം വളരെ പക്വതയോടെ പരാമർശിക്കുന്ന ഹ്രസ്വചിത്രമാണ് കസേര. ഒരു സെയിൽസ് ഗേൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് കഥയിൽ ചൂണ്ടികാണിക്കുന്നത്.

ഒഎംസി എന്‍റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജിൻസൺ മാത്യു, സെൽബി എന്നിവർ നിർമിച്ച ചിത്രം, ശരത് ചന്ദ്രൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.

ചരൺ സി. രാജ് ക്യാമറയും, കൃഷ്ണകുമാർ എഡിറ്റിങ്ങും, സൗണ്ട് മനു വർഗീസും നിർവഹിച്ചിരിക്കുന്നു.

English Summary:

Watch Kasera Short Film

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com