ADVERTISEMENT

രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ സൗബിൻ ഷാഹിർ നായകനാകുന്നു. ജയറാം, കുഞ്ചാക്കോ ബോബന്‍, അനുശ്രീ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ പഞ്ചവര്‍ണ തത്തയാണ് പിഷാരടിയുടെ ആദ്യ ചിത്രം. സിനിമയിലെ ജയറാമിന്‍റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഗാനഗന്ധര്‍വ്വനും വിജയിച്ചതോടെയാണ് മൂന്നാമത്തെ ചിത്രവുമായി എത്തുന്നത്.

സന്തോഷ്‌ ഏച്ചിക്കാനം തിരക്കഥ എഴുതുന്ന ചിത്രം ബാദുഷ സിനിമാസ് ആണ് നിർമിക്കുന്നത്. സൗബിനും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചാണ് രമേശ് പിഷാരടി മൂന്നാം സംവിധാന സംരംഭം പ്രഖ്യാപിച്ചത്.

ടെലിവിഷൻ അവതാരകൻ, സ്റ്റേജ് ആർടിസ്റ്റ്, നടൻ, സംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധനേടിയ ആളാണ് രമേശ് പിഷാരടി. ആദ്യമായി അഭിനയിച്ച സിനിമ നസ്രാണി ആയിരുന്നു. അതിൽ വളരെ ചെറിയ ഒരു വേഷമായിരുന്നു അദ്ദേഹത്തിന് കിട്ടിയത്. 

2008ൽ പോസിറ്റീവ് എന്ന സിനിമയിൽ കുറച്ചു കൂടി വലിയ വേഷം. 2009ൽ ഇറങ്ങിയ കപ്പൽ മുതലാളി എന്ന സിനിമയിൽ നായകനായി. തുടർന്ന് നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അഭിനയിച്ചു.

English Summary:

Ramesh Pisharody's next directorial with Soubin Shahir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com