ADVERTISEMENT

എബ്രഹാം ഓസ്‌ലറിൽ അലക്സാണ്ടര്‍ എന്ന കഥാപാത്രത്തിനായി ആദ്യം തീരുമാനിച്ചിരുന്നതു മമ്മൂട്ടിയെ ആയിരുന്നില്ലെന്നു നടൻ ജയറാം. സത്യരാജ്, ശരത് കുമാര്‍, പ്രകാശ് രാജ് എന്നിങ്ങനെ പല പേരുകള്‍ ഉയര്‍ന്നിരുന്നുവെന്നും എന്നാല്‍ കഥ കേട്ടപ്പോള്‍ മമ്മൂട്ടി വരാമെന്നു പറയുകയായിരുന്നുവെന്നും ജയറാം പറഞ്ഞു. മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ ആണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

‘‘അലക്സാണ്ടര്‍ എന്ന കഥാപാത്രം ആരു ചെയ്യും എന്ന ചര്‍ച്ചയില്‍ സത്യരാജ്, ശരത്കുമാര്‍, പ്രകാശ് രാജ് എന്നിങ്ങനെ കന്നഡയില്‍ നിന്നും തെലുങ്കില്‍ നിന്നും വരെ പല പേരുകളും ഉയര്‍ന്നിരുന്നു. ഞാന്‍ സത്യരാജിനോടു കഥ പറയുകയും അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. വേറൊരു ഘട്ടത്തില്‍ സുരേഷ് ഗോപിയെ വരെ ആ വേഷത്തിലേക്ക് ആലോചിച്ചിരുന്നു.

അങ്ങനെയിരിക്കുമ്പോഴാണു മിഥുന്‍ വളരെ യാഥൃച്ഛികമായി മമ്മൂക്കയെ കാണാന്‍ പോകുന്നത്. ജയറാമിനെ വച്ചു ചെയ്യുന്ന സിനിമയുടെ കഥ എന്താണെന്നു ചോദിച്ചു. കഥ പറഞ്ഞപ്പോള്‍ അദ്ദേഹത്തിനു താത്പര്യമായി. അലക്സാണ്ടര്‍ എന്ന കഥാപാത്രം ഞാന്‍ ചെയ്യട്ടെ എന്നു മമ്മൂക്ക ചോദിച്ചു. അയ്യോ, അത് വേണ്ട, മമ്മൂക്ക ചെയ്താല്‍ വലിയ ഭാരമാവുമെന്നു മിഥുന്‍ പറഞ്ഞു. ചോദിച്ചുവെന്നേയുള്ളൂ, ഞാന്‍ ചെയ്യണേല്‍ ചെയ്യാമെന്നു മമ്മൂക്ക പറഞ്ഞിരുന്നു. 

ഇതറിഞ്ഞപ്പോള്‍ അദ്ദേഹം വരണമെന്നു എനിക്ക് തോന്നി. ഞാന്‍ നായകനാവുന്ന സിനിമയില്‍ ഇങ്ങനെ ഒരു വേഷം ചെയ്യാമെന്നു അദ്ദേഹം പറയുന്നില്ലേ, ചിലപ്പോള്‍ എനിക്കു വേണ്ടിയാവാം, ഒന്നുകൂടി പോയി ചോദിക്കാന്‍ ഞാന്‍ മിഥുനോടു പറഞ്ഞു. അങ്ങനെ മിഥുന്‍ രണ്ടാമതു വീണ്ടും പോയി ചോദിച്ചു. ചെയ്തുതരാമെന്നു മമ്മൂക്ക ഉറപ്പു പറഞ്ഞു. അങ്ങനെയാണു അതു നടന്നത്,' ജയറാം പറഞ്ഞു.

English Summary:

Jayaram says Mammootty was not the first choice for the role of Alexander

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com