ADVERTISEMENT

നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിൽ തിളങ്ങി ദിലീപും മകൾ മീനാക്ഷിയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യമുണ്ടായിരുന്ന താലികെട്ട് ചടങ്ങിൽ ദിലീപ് പങ്കെടുത്തിരുന്നു. തുടർന്ന് ഗോകുലം കൺവൻഷൻ സെന്ററിൽ നടന്ന വിവാഹ റിസപ്‍ഷനിൽ ദിലീപിനൊപ്പം മകൾ മീനാക്ഷിയും പങ്കെടുത്തു. എന്നാൽ കാവ്യ മാധവന്റെയും മകൾ മീനാക്ഷിയുടെയും അസാന്നിധ്യം ആരാധകർ ചർച്ചയാക്കി.

dileep-khushboo

കാവ്യയും മഹാലക്ഷ്മിയും ഗുരുവായൂരിൽ ഉണ്ടായിരുന്നെങ്കിലും വിവാഹച്ചടങ്ങിനോ റിസപ്ഷനോ പങ്കെടുത്തിരുന്നില്ല. താരങ്ങൾക്കായി ഒരുക്കിയ ഹോട്ടലിൽ തന്നെയായിരുന്നു ദിലീപും കുടുംബവും ഉണ്ടായിരുന്നത്. വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ഖുശ്ബുവിനൊപ്പമുള്ള ദിലീപിന്റെയും കാവ്യയുടെയും ചിത്രങ്ങളും പുറത്തുവന്നിരുന്നു. 

dileep-khushboo2

കാവ്യ ചടങ്ങുകൾക്ക് എത്താതിരുന്നതിന്റെ കാരണം വ്യക്തമല്ല. എന്നാൽ വിവാഹത്തിനു മുൻപ് സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തി ദിലീപും കാവ്യയും ഭാഗ്യയെ കണ്ട് വിവാഹാശംസകൾ നൽകിയിരുന്നു.

ഭാഗ്യയുടെ വിവാഹത്തിൽ പങ്കെടുക്കാൻ തയാറായി നിൽക്കുന്ന ചിത്രങ്ങൾ മീനാക്ഷി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ചുവപ്പും ഗോൾഡൻ നിറവും കലർന്ന സ്ലീവ് ലെസ് ലെഹങ്കയാണ് മീനാക്ഷി ധരിച്ചിരുന്നത്. അധികം ആഭരണങ്ങൾ ധരിക്കാതെ സിൽവർ നിറത്തിലുള്ള ഒരു വലിയ കമ്മൽ മാത്രമാണ് മീനാക്ഷി വസ്ത്രത്തിനൊപ്പം ധരിച്ചത്. 

meenakshi-dileep-1

മമ്മൂട്ടി, മോഹൻലാൽ, ജയറാം, ബിജു മേനോൻ എന്നിവർ ഭാര്യാസമേതമാണ് വിവാഹത്തിനെത്തിയത്. സുരേഷ് കുമാർ- മേനക, ജോഷി, ഫാസിൽ ഷാജി കൈലാസ്, ഹരിഹരൻ തുടങ്ങിയ മുതിർന്ന ചലച്ചിത്ര പ്രവർത്തകരും വിവാഹത്തിനെത്തി.

English Summary:

Dileep and Meenakshi Attend Bhagya Suresh's Wedding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com