ADVERTISEMENT

റോബട്ടിനെ പ്രണയിച്ച് വിവാഹം കഴിക്കുന്ന യുവാവിന്റെ കഥയുമായി ബോളിവുഡ് ചിത്രം ‘തേരി ബാതോം മേ ഏസാ ഉൽസാ ജിയ’. ഷാഹിദ് കപൂറും കൃതി സനോണുമാണ് നായികമാർ. റോബട് ആണെന്നറിയാതെ അതിനെ പ്രണയിച്ച് വിവാഹം കഴിക്കുന്ന യുവാവിന് പറ്റുന്ന അബദ്ധങ്ങളാണ് ഈ കോമഡി എന്റർടെയ്നർ പറയുന്നത്.

അമിത് ജോഷിയും ആരാധന സായുമാണ് സംവിധാനം. നിർമാണം ദിനേശ് വിജൻ. കഥ– തിരക്കഥ അമിത്തും ആരാധനയും ചേർന്നാണ്. ധർമേന്ദ്ര, ഡിംപിൾ കപാഡിയ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.

സംഗീതം തനിഷ്ക് ബാഗ്ചി, സച്ചിൻ–ജിഗർ, മിത്രാസ്. ഛായാഗ്രഹണം ലക്ഷമണ്‍ ഉത്തേക്കർ.

വലന്റൈൻസ് ഡേ സ്പെഷലായി ഫെബ്രുവരി ഒൻപതിന് ചിത്രം തിയറ്ററുകളിെലത്തും.

English Summary:

Watch Teri Baaton Mein Aisa Uljha Jiya Official Trailer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com