ADVERTISEMENT

അയോധ്യ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ജനുവരി 22ന് എല്ലാവരും വീടുകളിൽ ദീപം തെളിക്കണമെന്ന് അഭ്യർഥിച്ച് നടൻ ഉണ്ണി മുകുന്ദൻ. സമൂ​ഹമാധ്യമങ്ങളിലൂടെയാണ് താരത്തിന്റെ ആഹ്വാനം.

‘‘ജനുവരി 22 ന് നിങ്ങളുടെ വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കുക. ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വർഷം ദീപാവലി ജനുവരിയിൽ വരുന്നതിന് തുല്യം. രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്. ജയ്ശ്രീറാം.’’ ഉണ്ണിമുകുന്ദൻ കുറിച്ചു.

അതേസമയം ചടങ്ങ് നടക്കുന്നതോടനുബന്ധിച്ച്, ജനുവരി 22ന് കേന്ദ്രസർക്കാർ ജീവനക്കാർക്ക് അരദിവസത്തെ അവധി നൽകും. ജീവനക്കാർക്ക് ആഘോഷങ്ങളുടെ ഭാഗമാകാൻ കേന്ദ്രസ്ഥാപനങ്ങളും ഓഫിസുകളും ഉച്ചയ്ക്ക് 2.30 വരെ അടച്ചിടണമെന്ന് സർക്കാർ വിജ്ഞാപനം പുറത്തിറക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ക്ഷണിക്കപ്പെട്ട അതിഥികളുടേയും സാന്നിധ്യത്തിൽ 22ന് ഉച്ചയ്ക്ക് 12.30നാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. പ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള കർമങ്ങൾ ഏഴുദിവസങ്ങൾക്കു മുന്‍പുതന്നെ ആരംഭിച്ചിരുന്നു. 

അതിനിടെ, ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയായിട്ടില്ലെന്നും അതിനാൽ പ്രാണപ്രതിഷ്ഠ ചടങ്ങ് തടയണമെന്നും ആവശ്യപ്പെട്ട്, ഗാസിയാബാദ് സ്വദേശി അലഹാബാദ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നല്‍കിയിട്ടുണ്ട്.

English Summary:

Unni Mukundan request to light lamp on Ayodhya Rammandir naugural day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com