ഏറെ പ്രിയപ്പെട്ടത്: സുൽഫത്തിനെയും ദുൽഖറെയും ചേർത്തു പിടിച്ച് മാധവ്; ചിത്രങ്ങൾ
Mail This Article
ഭാഗ്യ സുരേഷിന്റെ വിവാഹ റിസപ്ഷനിൽ തിളങ്ങി സഹോദരൻ മാധവ് സുരേഷ്. സ്യൂട്ട് അണിഞ്ഞ് ഗംഭീര ലുക്കിലായിരുന്നു വിവാഹ റിസപ്ഷന് മാധവ് തിളങ്ങിയത്. മലയാള സിനിമാ ലോകത്തെ നിരവധിപ്പേർ അതിഥികളായി എത്തിയിരുന്നു. ഏറെ പ്രിയപ്പെട്ട അതിഥികൾക്കൊപ്പമുള്ള മാധവ് സുരേഷിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
അതിൽ മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തിനൊപ്പം ഒരു ചിത്രവുമുണ്ട്. ‘ഫേവറൈറ്റ്’ എന്നാണ് മാധവ് അതിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. ഏറെ വാത്സല്യത്തോടെ മാധവിനെ ചേർത്ത് പിടിച്ചിരിക്കുന്ന സുലുവിനെ ചിത്രത്തിൽ കാണാം. ദുൽഖറിനും സാനിയ ഇയ്യപ്പനുമൊപ്പമുള്ള ചിത്രങ്ങളും മാധവ് പങ്കുവച്ചിട്ടുണ്ട്.
മമ്മൂട്ടി ഉള്‍പ്പെടെയുള്ളവര്‍ വിവാഹ സൽക്കാരത്തിനെത്തിയത് കുടുംബസമേതമാണ്. ഭാര്യ സുല്‍ഫത്ത്, ദുല്‍ഖര്‍ സല്‍മാന്‍, ദുല്‍ഖറിന്റെ ഭാര്യ അമാല്‍, മകൾ സുറുമി എന്നിവർ മമ്മൂട്ടിക്കൊപ്പമെത്തി.
കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഇന്ദ്രജിത്ത്, മീന, ജോജു ജോർജ്, ടൊവിനോ തോമസ്, മീന, ഇന്ദ്രൻസ്, ഹണിറോസ്, രമേഷ് പിഷാരടി, ആശ ശരത്, നമിത പ്രമോദ്, മിയ, തെസ്നി ഖാൻ, ബീന ആന്റണി, സ്വാസിക, സാനിയ ഇയ്യപ്പൻ, നദിയ മൊയ്തു, ലാൽ, സുരേഷ് കൃഷ്ണ, അനൂപ് മേനോൻ, ശ്രീനിവാസൻ, ബിന്ദു പണിക്കർ, മനോജ് കെ.ജയൻ, വിന്ദുജ മേനോൻ, വിജയ് ബാബു തുടങ്ങി സിനിമാരംഗത്തുനിന്ന് നിരവധി പേർ വിവാഹസൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
ജനുവരി 17ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹം കഴിഞ്ഞതിന് പിന്നാലെയാണ് കൊച്ചിയില്‍ സിനിമാ–രാഷ്ട്രീയ മേഖലയിലെ സുഹൃത്തുക്കൾക്കായി വിവാഹ സൽക്കാരം നടത്തിയത്.
ബന്ധുക്കൾ, നാട്ടുകാർ, സുഹൃത്തുക്കൾ തുടങ്ങിയവർക്കായി 20-ാം തീയതി തിരുവനന്തപുരത്ത് റിസപ്ഷൻ നടത്തും. ഗുരുവായൂരില്‍ നടന്ന വിവാഹത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ്, ഖുഷ്ബു ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തതിനാൽ വലിയ സുരക്ഷാ വലയത്തിലായിരുന്നു വിവാഹം.