നായകനായി തമിഴിൽ അരങ്ങേറ്റം കുറിക്കാൻ ഷെയ്ൻ നിഗം

Mail This Article
ഷെയ്ൻ നിഗം തമിഴിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നു. മദ്രാസ്കാരൻ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഷെയ്നിനൊപ്പം കലൈയരസനും നിഹാരിക കൊനിദേലയും പ്രധാന വേഷങ്ങളിൽ എത്തുന്നു. വാലി മോഹൻ ദാസ് ആണ് സംവിധാനം.
എസ് ആർ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ബി. ജഗദീഷ് നിർമിക്കുന്ന ചിത്രം ത്രില്ലറാണ്. സുന്ദരമൂർത്തി ചിത്രത്തിന് സംഗീതം നിർവ്വഹിക്കുമ്പോൾ പ്രസന്ന എസ്. കുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു.
രസകരമായ അനൗൺസ്മെന്റ് വിഡിയോയോടെയാണ് മദ്രാസ്കാരൻ ടീം ഔദ്യോഗികമായി ഈ ചിത്രം പ്രഖ്യാപിച്ചത്. സംവിധായകനും മദ്രാസ്‌കരൻ ടീം അംഗങ്ങളും ഷെയ്ൻ നിഗത്തോട് ഒരു കഥ വിവരിക്കുന്നതും തുടർന്നുള്ള ചർച്ചകളുമാണ് വിഡിയോയിൽ കാണാനാകുക.
കുമ്പളങങി നൈറ്റ്സ്, പറവ തുടങ്ങിയ ചിത്രങ്ങളിലെ അസാധാരണമായ പ്രകടനങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് ഷെയ്ൻ നിഗം. ആർഡിഎക്സ് എന്ന ആക്‌ഷൻ ത്രില്ലറിലൂടെ നിരവധി ആരാധകരെയും താരം നേടുകയുണ്ടായി.