ADVERTISEMENT

മകൾ കുഞ്ഞാറ്റ എന്നു വിളിക്കുന്ന തേജ ലക്ഷ്മിക്കും മകൻ ഇഷാൻ പ്രജാപതിക്കുമൊപ്പമുള്ള ഉര്‍വശിയുടെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. ‘‘എന്റെ കുട്ടികൾക്കൊപ്പം’’ എന്ന അടിക്കുറിപ്പോടെയാണ് ഉർവശി ചിത്രങ്ങൾ പങ്കുവച്ചത്. പുതിയ 

urvashi-kunjatta3

ഭർത്താവ്  ശിവാസ് (ശിവപ്രസാദ്) ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് ഉർവശി ഇപ്പോൾ.  എൽ  ജഗദമ്മ ഏഴാംക്ളാസ്സ് ബി സ്റ്റേറ്റ്ഫസ്റ്റ് എന്നു പേരു നൽകിയിരിക്കുന്ന  ചിത്രത്തിൽ ജഗദമ്മ എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് ഉർവശി അവതരിപ്പിക്കുന്നത്. ഈ സിനിമയുടെ സെറ്റിൽ നിന്നുള്ള ചിത്രമാണിത്. അമ്മയുടെ അഭിനയം നേരിട്ടു കാണാനെത്തിയതാണ് മക്കൾ.

urvashi-kunjatta4

പുതുമുഖങ്ങൾക്ക് ഏറേ പ്രാധാന്യം നൽകുന്ന ഈ ചിത്രം  ശിവപ്രസാദിന്റെ ആദ്യത്തെ സംവിധാനസംരംഭമാണ്. ‘ഹൃദയം’ എന്ന ചിത്രത്തിലൂടെ സുപരിചിതനായ കലേഷ് രാമാനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്, കോട്ടയം രമേഷ് എന്നിവരും ചിത്രത്തിലുണ്ട്. അനിൽ നായർ ഛായാഗ്രഹണവും കൈലാസ് മേനോൻ സംഗീതവും ഷൈജൽ എഡിറ്റിങും  നിർവഹിക്കും. അൻവർ അലി ആണ് ഗാനരചയിതാവ്. 

എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ ഉർവശിയും ഫോസിൽ ഹോൾഡിങ്സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.  കൊട്ടാരക്കരയിലും പരിസരത്തുമാണ് ചിത്രത്തിന്റെ ലൊക്കേഷൻ.

മനോജ് കെ. ജയനുമായുള്ള വിവാഹത്തിൽ ഉർവശിക്കുണ്ടായ മകളാണ് തേജ ലക്ഷ്മിയെന്ന കുഞ്ഞാറ്റ. 2008 ൽ ഉർവശിയും മനോജ് കെ. ജയനും വേർപിരിഞ്ഞു. 2013 ൽ ചെന്നൈയിലെ ബിൽഡറായ ശിവപ്രസാദിനെ ഉർവശി വിവാഹം കഴിച്ചു. ഈ ബന്ധത്തിലുള്ള മകനാണ് ഇഷാൻ.

English Summary:

Urvashi shares new photos with daughter Kunjatta and son Ishan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com