ADVERTISEMENT

ജാനേമൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മഞ്ഞുമ്മൽ ബോയ്സ് ഫെബ്രുവരിയിൽ തിയറ്ററുകളിലേക്ക്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്നു ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിക്കും. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു  എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്.

ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നു നിർമിച്ച ഈ ബിഗ് ബജറ്റ്‌ ചിത്രത്തിന്റെ ഓൾ ഇന്ത്യ ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിക്കുന്നത്. ടൈറ്റിൽ അനൗൺസ്മെന്റ് മുതൽ തന്നെ ഏറെ ശ്രദ്ധ നേടിയ ചിത്രം കേരളത്തിലും തമിഴ്‌നാട്ടിലുമായിയാണ് ചിത്രികരണം പൂർത്തിയാക്കിയത്.

കൊച്ചിയിലെ മഞ്ഞുമ്മൽ എന്ന സ്ഥലത്തുനിന്നും ഒരു സംഘം യുവാക്കൾ കൊടൈക്കനാലിലേക്ക് ഒരു യാത്ര പോകുന്നതും അതേ തുടർന്നു അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് മഞ്ഞുമ്മൽ ബോയ്സിന്റെ ഇതിവൃത്തം. നടൻ സലിം കുമാറിന്റെ മകൻ ചന്തു ചിത്രത്തിലൊരു വേഷം ചെയ്യുന്നു. യഥാർഥ സംഭവമായത് കൊണ്ട് തന്നെ വളരെയധികം തയാറെടുപ്പുകൾക്ക് ശേഷമാണു ചിദംബരവും സംഘവും ചിത്രത്തിന്റെ ഷൂട്ടിങിലേക്ക് കടന്നത്. 

റാപ്പർ വേടൻ, സംഗീത സംവിധായകൻ സുഷിൻ ശ്യാം എന്നിവർ അണിനിരന്ന കുതന്ത്രം എന്ന പ്രമോഷനൽ സോങ് ഇപ്പോഴും ട്രെൻഡിങ്ങ് ആണ്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം, എഡിറ്റർ വിവേക് ഹർഷൻ, മ്യൂസിക്ക് ബിജിഎം സുഷിൻ ശ്യാം, പ്രൊഡക്‌ഷൻ ഡിസൈനർ അജയൻ ചാലിശേരി, കോസ്റ്റ്യൂം ഡിസൈനർ മഹ്സർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ.ആക്‌ഷൻ ഡയറക്ടർ വിക്രം ദഹിയ, സൗണ്ട് ഡിസൈൻ ഷിജിൻ ഹട്ടൻ , അഭിഷേക് നായർ, സൗണ്ട് മിക്സ് ഫസൽ എ. ബക്കർ,ഷിജിൻ ഹട്ടൻ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ബിനു ബാലൻ, പ്രൊഡക്‌ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, സ്റ്റിൽസ് രോഹിത് കെ സുരേഷ്, കാസ്റ്റിങ് ഡയറെക്ടർ ഗണപതി, പോസ്റ്റർ ഡിസൈൻ യെല്ലോ ടൂത്ത്,പി ആർ–മാർക്കറ്റിങ് വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ. വിതരണം ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്.

English Summary:

Manjummel Boys Ready For Release

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com