ക്യാപ്റ്റൻ ദിയ, ചാമ്പ്യൻ ദേവ്; മക്കളുടെ സ്പോർട്സ് ഡേയില്‍ കാണികളായി സൂര്യയും ജ്യോതികയും; വിഡിയോ
Mail This Article
സ്കൂൾ കായിക ദിനത്തിൽ തിളങ്ങി സൂര്യയുടെയും ജ്യോതികയുടെയും മക്കളായ ദിയയും ദേവും. മുംബൈയിലെ അസെൻഡ് ഇന്റർനാഷ്നൽ സ്കൂളിലാണ് ദിയയും ദേവും പഠിക്കുന്നത്. പഠനത്തിലേതെന്ന പോലെ കായിക മേഖലയിലും ഇവർ മികവുപുലർത്തുന്നുണ്ട്.
പതിനൊന്നാം ക്ലാസുകാരിയായ ദിയ സ്കൂളിലെ ഒരു ഹൗസിന്റെ ക്യാപ്റ്റൻ കൂടിയാണ്. ദേവ് ആകട്ടെ ഓട്ടം പോലുള്ള കായിക ഇനങ്ങളിൽ ആണ് മികവ് തെളിയിച്ചിരിക്കുന്നത്. മക്കളുടെ സ്കൂളിലെ സ്പോർട്സ് ഡേയുമായി ബന്ധപ്പെട്ടു നടന്ന പരിപാടികളുടെ വിഡിയോ ജ്യോതിക തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവച്ചിട്ടുണ്ട്.
‘ക്യാപ്റ്റൻ ദിയ, ദേവ്... അഭിമാനമാണ് നിങ്ങൾ’ എന്നാണ് വിഡിയോയ്ക്കു ജ്യോതിക നൽകിയ അടിക്കുറിപ്പ്. തിരക്കുകളെല്ലാം മാറ്റിവച്ച് ജ്യോതികയും സൂര്യയും മക്കളുടെ കായിക പ്രകടനം കാണാൻ സ്കൂളിലെത്തിയിരുന്നു.
അടുത്തിടെയാണ് സൂര്യയും ജ്യോതികയും മക്കളും ചെന്നൈയിൽ നിന്നും മുംബൈയിലേക്ക് മാറിയത്. ജ്യോതികയുടെ അച്ഛനമ്മമാരുടെ അടുത്ത് കൂടുതൽ സമയം ചെലവിടുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം എന്ന് ജ്യോതിക അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
അതേസമയം കങ്കുവ എന്ന ബിഗ് ബജറ്റ് ചിത്രമാണ് സൂര്യയുടെ പുതിയ റിലീസ്. വൻ മുതൽമുടക്കിലൊരുങ്ങുന്ന സിനിമയിൽ രണ്ട് ഗെറ്റപ്പിലാണ് താരം എത്തുന്നത്. സിരുത്തൈ ശിവയാണ് സംവിധാനം. ബോബി ഡിയോൾ വില്ലൻ വേഷത്തിലെത്തുന്നു.