ADVERTISEMENT

മിസ്റ്റർ എക്സ് എന്ന പുതിയ തമിഴ് ചിത്രത്തിനു വേണ്ടി വമ്പൻ മേക്കോവറുമായി ആര്യ. സിക്സ്പാക്കുമായി ബോഡി ബില്‍ഡ് ചെയ്യുന്ന വിഡിയോ ആര്യ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. സിനിമയിൽ നായികയായി എത്തുന്നത് മഞ്ജു വാരിയർ ആണ്. മിസ്റ്റർ എക്സിലെ അയൺ ലേഡിയാണ് മഞ്ജു വാരിയറെന്നും ആര്യ വിഡിയോയുടെ അടിക്കുറിപ്പിൽ പറയുന്നു.

അസുരൻ, തുനിവ് എന്നീ ചിത്രങ്ങൾക്കുശേഷം മഞ്ജു അഭിനയിക്കുന്ന മൂന്നാമത്തെ തമിഴ് ചിത്രമാണ് മിസ്റ്റർ എക്സ്. മനു ആന്ദ് ആണ് സംവിധാനം. ആര്യയ്ക്കൊപ്പം ഗൗതം കാർത്തിക്, ശരത്കുമാർ, അനഘ, അതുല്യ രവി, റെയ്സ വിൽസൺ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.

പ്രിൻസ് പിക്ചേഴ്സ് ആണ് നിർമാണം.  വിഷ്ണു വിശാലിനെ നായകനാക്കി ഒരുക്കിയ എഫ്ഐആറിനു ശേഷം മനു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 

വൻ ബജറ്റിലൊരുങ്ങുന്ന സിനിമ ഇന്ത്യ, ഉഗാണ്ട, ജോര്‍ജിയ എന്നിവിടങ്ങളിലായി ചിത്രീകരിക്കും. സ്റ്റണ്ട് സിൽവയാണ് ആക്‌ഷൻ കൊറിയോഗ്രാഫർ, സംഗീതം ദിപു നൈനാൻ തോമസ്, പ്രൊഡക്‌ഷൻ ഡിസൈനർ രാജീവൻ.

English Summary:

Manju Warrier is our iron lady, says Arya

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com