ADVERTISEMENT

അക്ഷയ് കുമാർ–ടൈഗർ ഷ്രോഫ് ചിത്രം മഡേ മിയാൻ ചോട്ടേ മിയാൻ സിനിമയുടെ മേക്കിങ് വിഡിയോ പുറത്തിറങ്ങി. ഹോളിവുഡ് സിനിമകളെ വെല്ലുന്ന ആക്‌ഷൻ സീക്വൻസുകളുമായാണ് ചിത്രമെത്തുന്നത്. 250 കോടിയാണ് സിനിമയുടെ ബജറ്റ്.

സിനിമയിൽ വില്ലനായി എത്തുന്നത് പൃഥ്വിരാജ് ആണ്. മലയാളിയായ വില്ലൻ കഥാപാത്രത്തെയാണ് പൃഥ്വി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കൊടും വില്ലനായ കബീർ എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തുന്നു. പൃഥ്വി അഭിനയിക്കുന്ന നാലാമത്തെ ബോളിവുഡ് ചിത്രം കൂടിയാണിത്.

അലി അബ്ബാസ് സഫർ ആണ് സംവിധാനം. സൊനാക്ഷി സിൻഹ, മാനുഷി ചില്ലർ എന്നിവരാണ് നായികമാർ. സംഗീതം മിശാൽ മിശ്ര.

വഷു ഭഗ്നാനി, ജാക്കി ഭഗ്നാനി, ഹിമാന്‍ഷു കിഷൻ, അലി അബ്ബാസ് സഫർ എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രം ഈദ് റിലീസായി തിയറ്ററുകളിലെത്തും.

English Summary:

BADE MIYAN CHOTE MIYAN - Making Of The REAL ACTION Film

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com