ADVERTISEMENT

കേരളത്തിലെ ‘മികച്ച ഉദ്ഘാടകയ്ക്ക്’ ഒരു അവാർഡ് ഉണ്ടെങ്കിൽ ആ പുരസ്കാരം ആരായിരിക്കും സ്വന്തമാക്കുക? അങ്ങനെയൊരു ‘പുരസ്കാരവു’മായി ബന്ധപ്പെട്ട് നടി തന്നെ പങ്കുവച്ച ട്രോൾ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ.

honey-rose-334

‘മികച്ച ഉദ്‌ഘാടക അവാർഡ് ഹണി റോസ് തൂക്കി’ എന്ന് പറയുന്ന ട്രോൾ വിഡിയോയാണ് ഹണി തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചത്. കട ഉദ്ഘാടത്തിന് താൻ എത്തുന്നു എന്നു പറഞ്ഞുകൊണ്ടുള്ള നടിയുടെ വ്യത്യസ്ത വിഡിയോകളാണ് ട്രോൾ രൂപത്തിൽ വിഡിയോയിൽ ചേർത്തിരിക്കുന്നത്. തന്നെക്കുറിച്ചുള്ള രസകരങ്ങളായ ട്രോളുകൾ ആസ്വദിക്കാറുണ്ടെന്ന് ഹണി തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ വ്യക്തിപരമായി അധിക്ഷേപിക്കുന്ന വിഡിയോകൾക്ക് കൃത്യമായ മറുപടിയും നൽകാറുണ്ട്.

കേരളത്തിൽ ഇപ്പോൾ ഉദ്ഘാടന ചടങ്ങുകളിൽ സജീവ സാന്നിധ്യമാണ് നടി ഹണി റോസ്. നടി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങുകളുടെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്.

അതേസമയം മലയാള സിനിമയിൽ ഒരിടവേളയ്ക്കു ശേഷം സജീവമാകാൻ ഒരുങ്ങുകയാണ് ഹണി റോസ്. ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘റാണി’യാണ് ഹണി റോസിന്റേതായി ഒടുവിൽ റിലീസ് ചെയ്ത സിനിമ.

ഏബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ‘റേച്ചൽ’ ആണ് ഹണി നായികയായെത്തുന്ന അടുത്ത ചിത്രം. ടൈറ്റിൽ കഥാപാത്രത്തെയാകും ഹണി അവതരിപ്പിക്കുക. നവാഗതയായ അനന്തിനി ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇറച്ചിവെട്ടുകാരിയായാകും ഹണി പ്രത്യക്ഷപ്പെടുക.

English Summary:

Honey Rose Responds To A Troll Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com