ADVERTISEMENT

ഗായകനായ ഹരിഹരൻ നായകനായി അഭിനയിക്കുന്ന ദയാ ഭാരതി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രിയദർശൻ പ്രകാശനം ചെയ്തു. അയോധ്യ ക്ഷേത്ര ടസ്റ്റിനു വേണ്ടി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററിയുടെ ലൊക്കേഷനിൽ വച്ചാണ്  ഈ പ്രകാശന കർമം നിർവഹിച്ചത്.

dayabharat3

ചടങ്ങിൽ സംവിധായകൻ കെ.ജി. വിജയകുമാർ, മാർക്കറ്റിങ് എക്സിക്യൂട്ടിവ് സിബി പടിയറ, എന്നിവരും പ്രശസ്ത നിർമാതാവ് സെവൻ ആർട്ട്സ് വിജയകുമാറും ഈ പ്രകാശന കർമത്തിൽ പങ്കുകൊണ്ടു. തമ്പുരാൻ ഇന്റർനാഷ്നൽ ഫിലിം ആൻഡ് ഇവന്റ്സിന്റെ ബാനറിൽ ബി. വിജയകുമാറും ചാരങ്ങാട്ട് അശോകനും ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്.

ഹരിഹരൻ
ഹരിഹരൻ

കെ.ജി. വിജയകുമാർ തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നു. സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു വിഷയമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ആദിവാസി മേഖലയിലെ ചൂഷണത്തിനെതിരേ വിരൽ ചൂണ്ടുന്ന ശക്തമായ പ്രമേയമാണ് ഈ ചിത്രത്തിന്റേത്. ഈ മേഖലയിലേക്ക് ഗായകൻ ഹരിഹരൻ കടന്നു വരുന്നതോടെ ചിത്രത്തിന് പുതിയ വഴിത്തിരിവ് ഉണ്ടാകുന്നു.

നെഹാസക്സേനാ, ദേശീയ അവാർഡ് ജേതാവ് നാഞ്ചിയമ്മ, കൈലാഷ്, അപ്പാനി ശരത്ത് ദിനേശ് പ്രഭാകർ, ഗോകുലം ഗോപാലൻ ഏ.വി.അനൂപ്, ജയരാജ് നീലേശ്വരം എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും യഥാർഥ ആദിവാസികളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

ഗാനങ്ങൾ പ്രഭാവർമ്മ ജയൻ തൊടുപുഴ, ഡാർവിൻ പിറവം. സംഗീതം. സ്റ്റിൽജു അർജുൻ, ഹരിഹരൻ നാഞ്ചിയമ്മ, രാധിക അശോക്, ഒവിയാറ്റസ് അഗസ്റ്റിൻ, ഹരിത .വി. കുമാർ.ഐ. ഏ എസ് എന്നിവരാണു ഗായകർ.ഛായാഗ്രഹണം മെൽബിൻ ,സന്തോഷ്, എഡിറ്റിങ് രതീഷ് മോഹൻ. കലാസംവിധാനം ലാലു തൃക്കളൂർ. മീഡിയാ എക്സിക്കുട്ടീവ് - സിബി പടിയറ. പ്രൊജക്റ്റ് ഡിസൈനർ- അനുക്കുട്ടൻ ഏറ്റുമാനൂർ. അതിരപ്പള്ളി, ആനക്കയം, അട്ടപ്പാടി, തിരുവനന്തപുരം എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. പിആർഓ വാഴൂർ ജോസ്.

English Summary:

Priyadarshan unveils first look of Hariharan's acting debut Daya Bharati

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com