ADVERTISEMENT

ദിലീപിനൊപ്പം അഞ്ച് പുതുമുഖ നായികമാർ അണിനിരക്കുന്ന ‘പവി കെയർ ടേക്കർ’ എന്ന ചിത്രത്തിന്റെ ടീസർ റിലീസായി. വിനീത് കുമാറാണ് സംവിധാനം ചെയ്യുന്നത്.  ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, സ്ഫടികം ജോർജ് തുടങ്ങി ഒരു വൻ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റ ബാനറിൽ ദിലീപ് തന്നെയാണ് ഈ ചിത്രം നിർമിക്കുന്നത്. 

അരവിന്ദന്റെ അതിഥികൾക്കു ശേഷം രാജേഷ് രാഘവൻ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണിത്. കന്നഡയിലും മലയാളത്തിലും ഹിറ്റുകൾ സമ്മാനിച്ച മിഥുൻ മുകുന്ദനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഛായാഗ്രഹണം സനു താഹിർ.

അനൂപ് പത്മനാഭൻ, കെ. പി വ്യാസൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്, എഡിറ്റർ: ദീപു ജോസഫ്, ഗാനരചന: ഷിബു ചക്രവർത്തി, വിനായക് ശശികുമാർ, പ്രൊജക്റ്റ്‌ ഹെഡ്: റോഷൻ ചിറ്റൂർ, പ്രൊഡക്ഷൻ ഡിസൈൻ: നിമേഷ് എം താനൂർ, പ്രൊഡക്‌ഷൻ കൺട്രോളർ: രഞ്ജിത് കരുണാകരൻ,അസോസിയേറ്റ് ഡയറക്ടർ: രാകേഷ് കെ രാജൻ.

കോസ്റ്റ്യൂംസ്: സഖി എൽസ,മേക്കപ്പ് :റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ ശ്രീജിത്ത്‌ ശ്രീനിവാസൻ,സൗണ്ട് മിക്സിങ്: അജിത് കെ. ജോർജ്,സ്റ്റിൽസ്: രാംദാസ് മാത്തൂർ, ഡിസൈൻസ്: യെല്ലോ ടൂത്,ഡിജിറ്റൽ മാർക്കറ്റിംഗ്: സുജിത് ഗോവിന്ദൻ,കണ്ടെന്റ് ആന്റ് മാർക്കറ്റിങ്ങ് ഡിസൈൻ: പപ്പെറ്റ് മീഡിയ,പിആർഒ:എ എസ് ദിനേശ്.

English Summary:

Pavi Care Taker is a Malayalam comedy movie directed by Vineeth Kumar and starring Dileep in the lead role.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com