ADVERTISEMENT

മീര ജാസ്മിൻ, അശ്വിൻ ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ‘പാലും പഴവും’ എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ എത്തി. 2 ക്രിയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേട്ടും ചേർന്നാണ് നിർമാണം. സിനിമയുടെ പേരു സൂചിപ്പിക്കുന്നതുപോലെ ഒരു കംപ്ലീറ്റ് കോമഡി എന്റർടെയ്നറാണ് ചിത്രം.

ശാന്തി കൃഷ്ണ, അശോകൻ, മണിയൻപിള്ള രാജു, നിഷ സാരംഗ്, മിഥുൻ രമേഷ്, സുമേഷ് ചന്ദ്രൻ, ആദിൽ ഇബ്രാഹിം,രചന നാരായണൻകുട്ടി,  ഷിനു ശ്യാമളൻ,  തുഷാര, ഷമീർ ഖാൻ, ഫ്രാൻങ്കോ ഫ്രാൻസിസ്, വിനീത് രാമചന്ദ്രൻ, അതുൽ റാം കുമാർ, പ്രണവ് യേശുദാസ്, ആർജെ സൂരജ്  എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. മീരയുടെ മുമ്പിറങ്ങിയ സിനിമയായ ക്വീൻ എലിസബത്തിന്റെ നിർമാതാവ് രഞ്ജിത്ത് മണമ്പ്രക്കാട്ടും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ചിത്രത്തിന്റെ കഥ–തിരക്കഥ–സംഭാഷണം ആഷിഷ് രജനി ഉണ്ണികൃഷ്ണൻ. ഛായാഗ്രഹണം രാഹുൽ ദീപ്. എഡിറ്റർ പ്രവീൺ പ്രഭാകർ. സംഗീതം സച്ചിൻ ബാലു, ജോയൽ ജോൺസ്. ജസ്റ്റിൻ ഉദയ്. വരികൾ സുഹൈൽ കോയ,നിതീഷ് നടേരി, വിവേക് മുഴക്കുന്ന് ,  ടിറ്റോ പി തങ്കച്ചൻ. പശ്ചാത്തല സംഗീതം ഗോപി സുന്ദർ. സൗണ്ട് ഡിസൈനർ സിനോയ് ജോസഫ്.

പ്രൊഡക്‌ഷൻ ഡിസൈനർ സാബു മോഹൻ. മേക്കപ്പ് ജിത്ത് പയ്യന്നൂർ.കോസ്റ്റ്യൂം ആദിത്യ നാനു.ചീഫ് അസോസിയേറ്റ് ഡയറക്ടർ ആശിഷ് രജനി ഉണ്ണികൃഷ്ണൻ.  

അസോഷ്യേറ്റ് ഡയറക്ടർസ് ബിബിൻ ബാലചന്ദ്രൻ, അമൽരാജ് ആർ. പ്രൊഡക്‌ഷൻ കൺട്രോളർ നന്ദു പൊതുവാൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശീതൾ സിങ്. ലൈൻ പ്രൊഡ്യൂസർ സുഭാഷ് ചന്ദ്രൻ. പ്രൊജക്റ്റ്‌ ഡിസൈനർ ബാബു മുരുഗൻ. പിആർഓ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് അജി മസ്കറ്റ്. ഡിസൈൻസ് യെല്ലോ ടൂത്ത്സ്. കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ സിനിമ റിലീസിന് തയാറെടുക്കുന്നു.

English Summary:

Meera Jasmine to play lead role in V K Prakash's next film

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com