ADVERTISEMENT

സംവിധായകൻ ശങ്കറിന്റെ മൂത്തമകൾ ഐശ്വര്യയുടെ വിവാഹനിശ്ചയം കഴിഞ്ഞു. തരുണ്‍ കാര്‍ത്തിക്കാണ് വരന്‍. ശങ്കറിന്റെ അസിസ്റ്റന്റ് ഡയറക്ടറാണ് തരുണ്‍. ശങ്കറിന്റെ ഇളയമകളും നടിയുമായ അതിഥിയാണ് വിവാഹനിശ്ചയ വാര്‍ത്ത പങ്കുവച്ചത്. ഐശ്വര്യയും തരുണും ഒന്നിച്ചുള്ള ചിത്രം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി അതിഥി പങ്കുവച്ചിട്ടുണ്ട്. കൂടാതെ ചേച്ചിക്കൊപ്പവും കസിൻസിനൊപ്പമുള്ള ചിത്രങ്ങളും അതിഥി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.

സെലിബ്രിറ്റികളും ആരാധകരുമടക്കം നിരവധിപേർ ഐശ്വര്യയ്ക്കും തരുണിനും ആശംസകൾ നേർന്ന് എത്തി. മൂന്നു മക്കളാണ് ശങ്കറിന്. ഐശ്വര്യയും അതിഥിയും ഡോക്ടർമാരാണ്. മകൻ അർജിത്ത്. ഇതിൽ ഇളയമകൾ അതിഥി മാത്രമാണ് സിനിമയിലേക്ക് എത്തിയത്. 

aishwarya-shankar-adithi
സഹോദരൻ അർജിത്തിനും സഹോദരി ഐശ്വര്യയ്ക്കുമൊപ്പം അതിഥി ശങ്കർ

ഐശ്വര്യയുടെ രണ്ടാം വിവാഹമാണിത്. 2021 ജൂണില്‍ ക്രിക്കറ്റ് താരം രോഹിത് ദാമോദരനുമായായിരുന്നു ഐശ്വര്യയുടെ ആദ്യ വിവാഹം. മഹാബലിപുരത്ത‌ു നടന്ന ആഡംബരവിവാഹത്തിൽ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തിരുന്നു. എന്നാൽ പോക്സോ കേസിൽ ആരോപണവിധേയനായി രോഹിത് അറസ്റ്റിലായതോടെ ഇവർ വിവാഹമോചിതരായി. വമ്പന്‍ വിവാഹ റിസപ്ഷൻ വേണ്ടെന്നു വച്ചിരുന്നു. ഇരുവരുടെയും വിവാ​ഹ ജീവിതത്തിന് രണ്ട് മാസത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളു

ശങ്കറിന്റെ ഇളയമകൾ അതിഥി നല്ലൊരു ഗായിക കൂടിയാണ്. ഇരുപത്തിയേഴുകാരിയായ അതിഥി ‘വിരുമൻ’ എന്ന കാർത്തി ചിത്രത്തിൽ നായികയായാണ് സിനിമയിലെത്തിയത്. ചിത്രം വലിയ വിജയം നേടിയില്ലെങ്കിലും അതിഥിക്ക് പ്രേക്ഷക ശ്രദ്ധ ലഭിച്ചു. വിരുമനുശേഷം ശിവകാർത്തികേയൻ നായകനായ മാവീരനിലും നായികയായെത്തി. അതിഥിക്ക് നിരവധി അവസരങ്ങൾ ലഭിക്കുന്നുണ്ട്. 

aishwarya-shankar-wedding
ഐശ്വര്യയും രോഹിത് ദാമോദരനുമായുള്ള വിവാഹച്ചടങ്ങിലെ ചിത്രം

രജനി നായകനായ 2.0യ്ക്കു ശേഷം ശങ്കറിന്‍റെ ചിത്രങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. ഇന്ത്യന്‍ 2, രാം ചരണിന്‍റെ ഗെയിം ചെയ്ഞ്ചര്‍ എന്നിവ ഒരുങ്ങുന്നുണ്ട്. ഇതില്‍ ഗെയിം ചെയ്ഞ്ചര്‍ നീളുന്നതിന്‍റെ കാരണം ഷങ്കറിന്‍റെ മകളുടെ ജീവിതത്തിലെ പ്രശ്നങ്ങളാണ് എന്ന് കോളിവുഡില്‍ സംസാരവുമുണ്ടായിരുന്നു.

English Summary:

Director Shankar's daughter Aishwarya's intimate engagement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com