ADVERTISEMENT

‘ഭ്രമയു​ഗം’ ലോകമെമ്പാടും തരം​ഗമാകുന്നതിനിടെ മമ്മൂട്ടിയുടെ അടുത്ത ചിത്രം റിലീസിനു തയാറെടുക്കുകയാണ്. വൈശാഖിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ആക്‌ഷൻ ത്രില്ലർ ‘ടർബോ’യുമായാണ് ഇനി മമ്മൂട്ടിയുടെ വരവ്. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ പൂർത്തിയായി. 

‘‘ഈ മനോഹരമായ യാത്രയ്ക്ക് നന്ദി. 104 ദിവസത്തെ തുടർച്ചയായ ചിത്രീകരണം, എണ്ണമറ്റ ഓർമകൾ, എന്നും നിലനിൽക്കുന്ന ബന്ധങ്ങൾ. ഫ്രെയിമുകൾക്ക് പിന്നിൽ പ്രവർത്തിച്ച  ടീമിന് വലിയൊരു നന്ദി. നിങ്ങൾ നൽകുന്ന പിന്തുണ എന്റെ അഭിനിവേശം വർധിപ്പിക്കുകയാണ്. പ്രിയപ്പെട്ട മമ്മൂക്ക, നിങ്ങൾ നൽകിയ പിന്തുണയ്ക്കു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നിങ്ങൾ ഒരു ജീവൻ രക്ഷകനാണ്. മമ്മൂട്ടി കമ്പനിക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി! എല്ലാ പ്രാർഥനകൾക്കും ആശംസകൾക്കും എന്റെ പ്രിയ സുഹൃത്തുക്കൾക്കും ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു.’’–പാക്കപ്പ് വിവരം പങ്കുവച്ച് സംവിധായകൻ വൈശാഖ് കുറിച്ചു.

turbo-mammootty

മധുരരാജയ്ക്കു ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് ടർബോ.  ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ആക്‌ഷൻ കോമഡി വിഭാ​ഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്ന മിഥുൻ മാനുവൽ തോമസ് ആണ്.

വിഷ്ണു ശർമ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് ജസ്റ്റിൻ വർ​ഗീസ് ആണ്. ചിത്രത്തിലെ ആക്‌ഷൻ രം​ഗങ്ങൾ വിയറ്റ്നാം ഫൈറ്റേർസാണ് കൈകാര്യം ചെയ്യുന്നത്. വിഷ്ണു ശർമ്മയാണ് ഛായാഗ്രഹകൻ. ചിത്രസംയോജനം ഷമീർ മുഹമ്മദ് നിർവഹിക്കുന്നു. 

മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ നിർമാണ സംരംഭവും ഇവരുടെ ആദ്യ ആക്‌ഷൻ സിനിമയുമാണ് ടർബോ. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും മമ്മൂട്ടിക്കൊപ്പം ചിത്രത്തിലുണ്ട്. ബസൂക്കയാണ് അണിയറയില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാകും മമ്മൂട്ടിയുടെ അടുത്ത പ്രോജക്ട്.

English Summary:

Mammootty and Vysakh's action comedy 'Turbo' Packup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com