ദീപിക ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ
Mail This Article
ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട് അറിയിച്ചത്. വരുന്ന സെപ്റ്റംബറിൽ കുഞ്ഞ് ജനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരദമ്പതികൾ പറയുന്നു.
ശ്രേയ ഘോഷാൽ, വിക്രാന്ത് മാസി, സോനു സൂദ്, പ്രിയങ്ക ചോപ്ര, സൊനാക്ഷി സിൻഹ, കൃതി സനൺ, വരുൺ ധവാൻ, അനുപം ഖേർ, രാകുൽ പ്രീത്, പ്രീതി സിന്റ, സോനം കപൂർ, ആയുഷ്മാൻ ഖുറാന തുടങ്ങി നിരവധി താരങ്ങൾ ബോളിവുഡിലെ താരദമ്പതികൾക്ക് ആശംസയറിയിച്ച് രംഗത്തെത്തി.
2018 നവംബര്‍ 14-ന് ഇറ്റലിയിലായിരുന്നു ഇരുവരുടേയും വിവാഹം. 2013-ല്‍ റിലീസ് ചെയ്ത ഗോലിയോം കി രാസ്‌ലീല രാംലീല എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടേയാണ് ദീപികയും രണ്‍വീറും അടുക്കുന്നത്.
രണ്ട് വര്‍ഷത്തിന്‌ശേഷം 2015-ല്‍ മാലദ്വീപില്‍വെച്ച് ദീപികയെ രണ്‍വീര്‍ പ്രൊപ്പോസ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ രഹസ്യമായി വിവാഹനിശ്ചയവും നടത്തി. പിന്നീട് മൂന്നു വർഷങ്ങൾക്കു ശേഷമായിരുന്നു വിവാഹം.