ADVERTISEMENT

രക്തബന്ധത്തിലുള്ള കുഞ്ഞിനെ താലോലിക്കാൻ കയ്യിലെടുത്തപ്പോൾ തനിക്കു നേരിട്ട ദുരനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നവ്യ നായർ. കുഞ്ഞിനെ കയ്യിലെടുത്ത് ചുംബിച്ചപ്പോൾ ആട്ടിപ്പായിക്കുന്നതു പോലുള്ള പ്രതികരണമായിരുന്നു ആ കുഞ്ഞിന്റെ അമ്മയിൽനിന്നുണ്ടായതെന്നും അതോടെ മറ്റു കുഞ്ഞുങ്ങളെ ഓമനിക്കുന്ന ശീലം ഉപേക്ഷിച്ചെന്നും നവ്യ പറഞ്ഞു. ഏറെക്കാലത്തിനു ശേഷം, ഒരു കുഞ്ഞിനെ കൊഞ്ചിക്കാൻ കിട്ടിയ മനോഹരമായ നിമിഷത്തെക്കുറിച്ചു പറഞ്ഞപ്പോഴാണ് തനിക്കുണ്ടായ പഴയ അനുഭവം നടി ഓർത്തെടുത്തത്.

പെൺകുഞ്ഞിനെ എടുത്ത് ഓമനിക്കുന്ന വിഡിയോ നവ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. വിഡിയോയ്ക്കൊപ്പമാണ് പണ്ടു സംഭവിച്ച കാര്യത്തെക്കുറിച്ച് നടി വെളിപ്പെടുത്തിയത്.


Read more at: ‘നവ്യ നായരോ അതാരാ?’; ഹോട്ടലിൽ കയറിയ നവ്യയ്ക്കു കിട്ടിയ ‘പണി’


‘‘പഴയ പോലെ കുട്ടികളെ എടുത്ത് കൊഞ്ചിക്കാറില്ലായിരുന്നു. എന്റെ തന്നെ കുടുംബത്തിലെ കുട്ടിയായിരുന്നു, പുറത്തു വളർന്നതുകൊണ്ട് അവളുടെ വർത്തമാനം ഇംഗ്ലിഷും മലയാളവും കുഴകുഴഞ്ഞു കേൾക്കാൻ നല്ല രസമായിരുന്നു. അവൾക്കെന്നെ ഇഷ്‌ടമായി. ഞങ്ങൾ കുറെ കുശലങ്ങൾ പറഞ്ഞു. പോരുന്നനേരം അവൾക്കൊരു ഉമ്മ കൊടുത്തു. കവിളിലും നെറ്റിയിലും ചുണ്ടിലും. ക്ഷുഭിതയായ അവളുടെ അമ്മ, അന്യരെ ഉമ്മ വയ്ക്കാൻ അനുവദിക്കരുതെന്ന് നിന്നോടു പറഞ്ഞിട്ടില്ലേ എന്നു കുട്ടിയോടു ചോദിച്ച് ശകാരിച്ചു.  

ഒരു നിമിഷം ഞാൻ സ്‌തബ്‌ധയായിപ്പോയി. അവളുടെ അച്ഛനും ഞാനും ഒരു വീട്ടിൽ ഉണ്ടും ഉറങ്ങിയും വളർന്നവരാണ്, രക്തബന്ധം ഉള്ളവരാണ്. എന്റെ കണ്ണുകൾ നിറഞ്ഞു. ഒന്നും പറയാതെ വിടവാങ്ങി. അതിനു ശേഷം കുഞ്ഞുങ്ങളോടുള്ള അമിത സ്നേഹപ്രകടനത്തിനൊരു ഇളവ് വരുത്തി. പക്ഷേ ഇവൾ എന്നെ വശീകരിച്ചു, താജ്മഹലോളം തന്നെ. പേരറിയാത്ത മാതാപിതാക്കളേ, ഞാൻ അവളെ വാരിപ്പുണരുമ്പോൾ നിങ്ങളുടെ മുഖത്ത് കണ്ട ആ സന്തോഷം എന്നെ ധന്യയാക്കി. വാവേ നിന്റെ പേര് ചോദിച്ചു, എങ്കിലും ഈ ആന്റി മറന്നു, കാണുകയാണെങ്കിൽ കമന്റ് ബോക്‌സിൽ പേര് ഇടണം, അതുവരെ ഇവളെ മാലാഖ എന്ന് വിളിക്കട്ടെ.’’  നവ്യ നായർ കുറിച്ചു. 

അതിനുശേഷം, കുഞ്ഞിന്റെ പേര് കിട്ടിയെന്നും അമാൽ ഇനാരാ എന്നാണ് പേരെന്നും നവ്യ കുറിച്ചു. നവ്യ കുഞ്ഞിനെ ഓമനിക്കുന്ന മനോഹരമായ വിഡിയോക്ക് നിരവധി പേരാണ് കമന്റുമായെത്തിയത്.

English Summary:

Navya Nair about pampering other kids

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com