ADVERTISEMENT

ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചന്റെയും അഭിഷേക് ബച്ചന്റെയും മകൾ ആരാധ്യ ബച്ചന്റെ ഏറ്റവും പുതിയ ചിത്രങ്ങളും വിഡിയോയുമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ.  അനന്ത് അംബാനി, രാധിക മെർച്ചന്റ് പ്രി-വെഡ്ഡിങ് ആഘോഷങ്ങള്‍ക്ക് എത്തിയ ആരാധ്യയുടെ മാറ്റമാണ് ആരാധകരുടെ ഇടയിൽ ചർച്ച.

ഹെയർ സ്റ്റൈലിലെ മാറ്റമാണ് ആരാധ്യയുടെ ലുക്ക് മൊത്തത്തിൽ മാറ്റിയിരിക്കുന്നത്. നെറ്റി മുഴുവൻ മറയ്ക്കുന്ന രീതിയിലാണ് സാധാരണ ആരാധ്യയുടെ ഹെയർ സ്റ്റൈൽ കാണാറുള്ളത്. എന്നാൽ ഇത്തവണ അൽപ്പം വ്യത്യസ്തമായ സ്റ്റൈലാണ് ആരാധ്യയുടെ മുടിയിൽ പരീക്ഷിച്ചിരിക്കുന്നത്.

ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനുമൊപ്പം പരിപാടികൾ ആസ്വദിച്ച് താളം പിടിക്കുന്ന ആരാധ്യയുടെ ഒരു വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.

മൂന്നു ദിവസങ്ങളിലായി സംഘടിപ്പിച്ച അംബാനി പ്രി വെഡ്ഡിങ് ആഘോഷങ്ങളിൽ ബച്ചൻ കുടുംബത്തിനൊപ്പം ഷാറുഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ, സെയ്ഫ് അലി ഖാൻ , കരീന കപൂർ ഖാൻ, മാധുരി ദീക്ഷിത്, വരുൺ ധവാൻ , അനിൽ കപൂർ, സാറാ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ, അനന്യ പാണ്ഡെ, ആദിത്യ റോയ് കപൂർ, സിദ്ധാർഥ് മൽഹോത്ര, കിയാര അദ്വാനി തുടങ്ങിയ നിരവധി ബോളിവുഡ് താരങ്ങളാണ് പങ്കെടുത്തത്.

ഇവരെല്ലാം കുടുംബ സമേതമാണ് എത്തിയിരിക്കുന്നത്. തമിഴകത്തുനിന്നു രജനികാന്തും തെലുങ്കില്‍ നിന്നും രാം ചരണവും വിവാഹത്തിൽ പങ്കെടുത്തു.

English Summary:

Aaradhya Bachchan flaunts new hairstyle for Ambanis' bash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com