ADVERTISEMENT

നടി കാജല്‍ അഗര്‍വാളിനെതിരെ ആരാധകന്റെ മോശം പെരുമാറ്റം. ഹൈദരാബാദില്‍ നടന്ന ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം. സെല്‍ഫി എടുക്കാനെത്തിയ ആരാധകന്‍ കാജലിന്റെ ശരീരത്തിൽ കൈ വയ്ക്കുകയായിരുന്നു. തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചു കൊണ്ടുള്ള ആരാധകന്റെ അതിരുകടന്ന പെരുമാറ്റത്തില്‍ അസ്വസ്ഥയായ കാജല്‍ ഉടനെ തന്നെ ഇയാളെ തട്ടി മാറ്റുകയായിരുന്നു. 

സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. യുവാവിന്റെ പ്രവര്‍ത്തിയെ രൂക്ഷമായാണ് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്. ശരീരത്തിൽ സ്പർശിച്ചല്ല നടിമാരോടുള്ള ഇഷ്ടം പ്രകടിപ്പിക്കേണ്ടതെന്നും ഈ അവസരത്തിൽ മാന്യമായി പ്രതികരിച്ച കാജളിനെ തീർച്ചയായും അഭിനന്ദിക്കണമെന്നും ഇവർ പറയുന്നു.

2022 ല്‍ മകന്‍ നീലിന്റെ ജനനത്തോടെ കാജല്‍ സിനിമയ്ക്കും പൊതുപരിപാടികള്‍ക്കും ചെറിയൊരു ഇടവേള നല്‍കിയിരുന്നു. ‘ഭഗവന്ത് കേസരി’ ആണ് കാജലിന്റെതായി ഒടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രം. 

‘സത്യഭാമ’ ആണ് കാജലിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്ന ചിത്രം. പൊലീസ് ഉദ്യോഗസ്ഥയായാണ് സിനിമയിൽ കാജൽ എത്തുന്നത്.

English Summary:

Kajal Aggarwal strongly reacts after being inappropriately touched by a man

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com