ADVERTISEMENT

ആടുജീവിതം ട്രെയിലർ കണ്ട ഞെട്ടലിലാണ് തെലുങ്ക് സൂപ്പർ താരം പ്രഭാസ്.  ആടുജീവിതത്തില്‍ നജീബായി പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ പോകുന്ന ഇതേ പൃഥ്വിരാജ് തന്നെയാണ് സലാറില്‍ തനിക്കൊപ്പം വരദരാജ മാന്നാറായി വേഷമിട്ടതെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് പ്രഭാസ് പറയുന്നു. 

‘‘എന്റെ സഹോദരാ നിങ്ങൾ എന്താണ് ഈ ചെയ്തുവച്ചിരിക്കുന്നത്?  വരദരാജ മന്നാറായി വേഷമിട്ടത് നിങ്ങൾ തന്നെയാണെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.  എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു.  ഒരുപാട് സ്നേഹത്തോടെ ആടുജീവിതം എന്ന ബ്ലോക്ക്ബസ്റ്ററിനായി കാത്തിരിക്കുന്നു.’’–സിനിമയുടെ ട്രെയിലർ കണ്ട േശഷം പ്രഭാസ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.  

prithvi-prabhas-34

‘‘നന്ദി ദേവ! ഉടൻ യുദ്ധക്കളത്തിൽ കാണാം. ശൗരംഗ്യപർവം.’’– എന്നായിരുന്നു പ്രഭാസിന് പൃഥ്വിരാജ് മറുപടി നൽകിയത്.

ആടുജീവിതം എന്ന ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആസ്പദമാക്കി സംവിധായകൻ ബ്ലെസി അണിയിച്ചൊരുക്കിയ ചിത്രമാണ് ആടുജീവിതം.  മരുഭൂമിയിൽ ഒറ്റപ്പെട്ടുപോകുന്ന നജീബ് എന്ന മനുഷ്യന്റെ അതിജീവനത്തിന്റെയും ഒറ്റപ്പെടലിന്റെയും കഥപറയുന്ന ചിത്രത്തിനായി പൃഥ്വിരാജ് ഏവരെയും ഞെട്ടിക്കുന്ന വേഷപ്പകർച്ചയാണ് നടത്തിയിരിക്കുന്നത്.  

ജിമ്മി ജീൻ ലൂയിസ്, അമല പോൾ, കെ.ആർ ഗോകുൽ, താലിബ് അൽ ബലൂഷി, റിക്കാബി തുടങ്ങി മികച്ച താരനിരയുമായാണ് എത്തുന്ന ചിത്രം മാർച്ച് 28–നു തിയറ്ററുകളിൽ എത്തും.

English Summary:

ഇതേ പൃഥ്വി തന്നെയാണോ എനിക്കൊപ്പം വരദരാജ മന്നാറായി വേഷമിട്ടത്: ഞെട്ടി പ്രഭാസ് | Prabhas about Aadujeevitham movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com