ADVERTISEMENT

ജോർജ് മില്ലർ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ഫ്യൂരിയോസ: എ മാഡ് മാക്സ് സാഗ പുതിയ ട്രെയിലർ എത്തി. 2015ൽ പുറത്തിറങ്ങിയ മാഡ് മാക്സ്: ഫ്യൂരി റോഡ് എന്ന സിനിമയുടെ സ്പിൻഓഫും പ്രീക്വലുമാണ് ഈ ചിത്രം. മാഡ് മാക്സ് ഫ്രാഞ്ചൈസിയിലെ അഞ്ചാമത്തെ ചിത്രവും.

അന്യ ടെയ്‌ലർ ജോയ് ആണ് ടൈറ്റിൽ കഥാപാത്രമായെത്തുന്നത്. ക്രിസ് ഹെംസ്‍വർത്ത് വില്ലനായി എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ടോം ബർക്, നഥാൻ ജോൺസ്, ഡാനിയൽ വെബ്ബെർ എന്നിവരാണ് മറ്റ് താരങ്ങൾ.

ചിത്രം ഈ വർഷം മെയ് 24ന് പുറത്തിറങ്ങും. മാഡ് മാക്സ്: ഫ്യൂരി റോഡിൽ ഫ്യൂരിയോസയായി എത്തിയത് ചാർലൈസ് തെറോണയായിരുന്നു. ടോം ഹാർഡി മാഡ് മാക്സ് ആയും എത്തി.

English Summary:

FURIOSA : A MAD MAX SAGA | OFFICIAL TRAILER 2

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com