ADVERTISEMENT

കഴിഞ്ഞ മാസം ഫെബ്രുവരിയിൽ ഏറ്റവുമധികം ആളുകൾ വിക്കിപീഡിയയിലൂടെ തിരഞ്ഞ താരങ്ങളുടെ പട്ടികയിൽ നസ്‌ലിനും. തെന്നിന്ത്യയില്‍ ഏറ്റവുമധികം തിരഞ്ഞ പത്ത് താരങ്ങളിൽ മൂന്നാം സ്ഥാനത്തുള്ളത് നസ്‌ലിനാണ്. വിജയ് ആണ് ഒന്നാമത്, രണ്ടാമത് മഹേഷ് ബാബുവും. ‘പ്രേമലു’ സിനിമയുടെ വൻ വിജയമാണ് നസ്‍ലിന്റെ ഈ നേട്ടത്തിനു കാരണം.

naslen-k-gafoor-wikipedia

മമ്മൂട്ടി, പ്രഭാസ്, ധനുഷ്, രജനികാന്ത്, കമൽഹാസൻ, പൃഥ്വിരാജ് സുകുമാരൻ, ശിവകാർത്തികേയൻ എന്നിവരാണ് ആദ്യ പത്തിൽ ഉൾപ്പെട്ട തെന്നിന്ത്യൻ താരങ്ങൾ. ബോളിവുഡിൽ ജാക്കി ഭഗ്നാനിയാണ് ഒന്നാമത്. രാകുൽ പ്രീതുമായുള്ള വിവാഹമാണ് ജാക്കിയുടെ പേര് ഒന്നാമതാകാൻ കാരണം. 

വ്യാജ മരണ വാർത്തയിലൂടെ വിവാദം സൃഷ്ടിച്ച പൂനം പാണ്ഡെയുടെ വിക്കീപിഡിയ പേജാണ് ഫെബ്രുവരി മാസത്തിൽ ഏറ്റവുമധികം ആളുകൾ കണ്ടത്. നടിമാരിൽ ആലിയ ഭട്ട് ആണ് മുന്നിൽ. 

ഹൃതിക് റോഷൻ ചിത്രം ഫൈറ്റർ ആണ് സിനിമയുടെ കാര്യത്തിൽ ഏറ്റവുമധികം ആളുകൾ തിരഞ്ഞ വിക്കിപീഡിയ പേജ്. നാലാമത് മമ്മൂട്ടി ചിത്രം ഭ്രമയുഗമാണ്. രജനിയുടെ ലാൽ സലാമും തൊട്ടു പുറകിലുണ്ട്.

English Summary:

Wikipedia's Top 10 Most-Viewed South Indian Actors in February

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com