ADVERTISEMENT

ആടുജീവിതം സിനിമയുടെ ട്രെയിലർ റിക്രിയേറ്റ് ചെയ്തൊരു വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. യഥാർഥ ട്രെയിലറിനോട് കിടപിടിക്കുന്ന മേക്കിങും അതിൽ അഭിനയിച്ചിരിക്കുന്ന ആളുടെ പ്രകടനവുമാണ് വിഡിയോയെ ശ്രദ്ധേയമാക്കുന്നത്. 

കാർബൺ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ട്രെയിലർ നിർമിച്ചിരിക്കുന്നത്. ജയശങ്കറാണ് ട്രെയ്‌ലർ എഡിറ്റ് ചെയ്തിരിക്കുന്നതും ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നതും. ഷെബിൻ ഷരീഫ്, അഭിനേഷ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

അതേസമയം പൃഥ്വിരാജ്  നായകനായെത്തുന്ന ‘ആടുജീവിതം’ മാർച്ച് 28ന് റിലീസ് ചെയ്യും. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിന് എ.ആർ. റഹ്മാൻ സംഗീതം നിർവഹിക്കുന്നു.

വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ആടുജീവിതമൊരുങ്ങുന്നത്. റസൂൽ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്യുന്നത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.

English Summary:

Aadujeevitham Traile Recreation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com