ADVERTISEMENT

ആനക്കൊട്ടിലില്‍ ആനകളെ തേച്ചുകുളിപ്പിക്കുന്ന നടി സാനിയ ഇയ്യപ്പന്റെ ചിത്രങ്ങളും വിഡിയോയുമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. ഗജവീരന്മാരുടെ അരികിൽ യാതാരു ഭയവുമില്ലാതെ ചിരിച്ചുല്ലസിക്കുകയാണ് യുവനടി. ആനക്കുട്ടിയെ കെട്ടിപ്പിടിച്ചുും തീറ്റ കൊടുത്തുമൊക്കെ അവയെ സ്നേഹിക്കുകയാണ് സാനിയ.

നിരവധിപ്പേരാണ് സാനിയയുടെ ചിത്രങ്ങൾക്കു കമന്റുകളുമായി വരുന്നത്. സാനിയയുടെ ധൈര്യം സമ്മതിക്കണമെന്നും ഇതൊക്കെ എങ്ങനെ സാധിക്കുന്നുവെന്നും ആരാധകർ ചോദിക്കുന്നു. നടിയുടെ വിദേശയാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങളാണിത്.

റിയാലിറ്റി ഷോയിലൂടെ എത്തി സിനിമയിൽ സജീവമായ സാനിയ മോഡലിങ്ങിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ബാല്യകാല സഖി എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തി. ക്വീൻ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം.

saniya-iyappan

പിന്നീട് പ്രേതം 2, സകലകലാശാല, ദ് പ്രീസ്റ്റ്, സല്യൂട്ട്, സാറ്റർഡേ നൈറ്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. ഇരഗുപട്രു എന്ന ചിത്രത്തിലൂടെ തമിഴിലും നായികയായി എത്തി. ഈ മാസം റിലീസ് ചെയ്ത ചിത്രത്തിലെ സാനിയയുടെ പ്രകടനത്തിന് പ്രശംസ ലഭിക്കുന്നുണ്ട്. എമ്പുരാൻ നടിയുടെ പുതിയ പ്രോജക്ട്.

English Summary:

Saniya Iyappan with elephents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com