ADVERTISEMENT

മീനാക്ഷി ദിലീപിനു പിറന്നാൾ ആശംസകളുമായി കാവ്യ മാധവൻ. ദിലീപിനും മഹാലക്ഷ്മിക്കുമൊപ്പം മീനാക്ഷിയുടെ പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചായിരുന്നു നടിയുടെ ആശംസ. ‘‘പ്രിയപ്പെട്ട മീനൂട്ടിക്ക് ജന്മദിനാശംസകൾ നേരുന്നു’’, ചിത്രങ്ങൾക്കൊപ്പം കാവ്യാ മാധവൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

meenakshi-kavya-madhavan34

മീനാക്ഷി സഹോദരി മഹാലക്ഷ്മിയെ കൊഞ്ചിക്കുന്ന ചിത്രങ്ങളാണ് കാവ്യ ഏറെയും പങ്കുവച്ചിരിക്കുന്നത്. മീനാക്ഷിയുടെ 24-ാം ജന്മദിനമാണിന്ന്. ചെന്നൈയിൽ എംബിബിഎസ് പൂർത്തിയാക്കിയ മീനാക്ഷി ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുകയാണ്. അഭിനയത്തോടല്ല, ഡോ. മീനാക്ഷി എന്നറിയപ്പെടാനാണ് മകൾക്ക് താല്‍പര്യമെന്ന് ഒരു അഭിമുഖത്തിൽ ദിലീപ് പറഞ്ഞിരുന്നു.  

meenakshi-kavya-madhavan3

ദിലീപിനൊപ്പം ജീവിതം തുടങ്ങിയശേഷം മകൾ മീനാക്ഷിയെ സ്വന്തം മകളെപ്പോലെയാണ് കാവ്യാ മാധവൻ ചേർത്തുപിടിച്ചിട്ടുള്ളത്. മീനാക്ഷിയോടൊപ്പം സന്തോഷകരമായ നിമിഷങ്ങൾ ചെലവഴിക്കുന്ന ചിത്രങ്ങൾ കാവ്യ സമൂഹ മാധ്യമങ്ങളിൽ പങ്കുവക്കാറുണ്ട്. മീനാക്ഷിയും കാവ്യയോടൊപ്പമുള്ള സ്നേഹ ചിത്രങ്ങൾ ആണ് പങ്കുവക്കാറുള്ളത്.  

മഹാലക്ഷ്മി പിറന്നതിനു ശേഷം ഏറെ പ്രിയമോടെ  കുഞ്ഞനുജത്തിയെ ചേർത്തുപിടിക്കുന്ന മീനാക്ഷിയുടെ ചിത്രങ്ങൾ എന്നും വൈറലായിരുന്നു.  ഇന്നും മീനാക്ഷിയുടെ പിറന്നാൾ ദിവസം അനുജത്തി മഹാലക്ഷ്മിയെ കെട്ടിപ്പിടിച്ചിരിക്കുന്ന മീനാക്ഷിയുടെ ഒരുപിടി ചിത്രങ്ങളാണ് കാവ്യാ മാധവൻ പിറന്നാൾ ആശംസയോടൊപ്പം പങ്കുവച്ചിരിക്കുന്നത്.

English Summary:

Kavya Madhavanshares special picture on Meenakshi’s birthday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com