ADVERTISEMENT

നാൽപ്പത്തിയഞ്ച് ദിവസമായി അടഞ്ഞു കിടന്ന ഏറ്റുമാനൂർ യുജിഎം സിനിമാസ് തുറന്നു പ്രവർത്തനം തുടങ്ങി. കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള സിനിമ പ്രേമികളുടെ ഇഷ്ട തിയറ്ററുകളിൽ ഒന്നായിരുന്നു യുജിഎം സിനിമാസ്. തിയറ്റർ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടപ്പോൾ സിനിമ പ്രേമികളും ആശങ്കയിലായിരുന്നു. പാർട്ണർമാർ കണക്ക് കാണിക്കാതിരുന്നതുകൊണ്ടു വന്ന ചില തർക്കങ്ങൾ ആണ് തിയറ്റർ അടക്കാൻ കാരണമെന്നും തർക്കങ്ങൾ എല്ലാം ചർച്ച ചെയ്തു തീർത്ത് തിയറ്ററിന്റെ പേരോ മാനേജ്മെന്റോ ഒന്നും മാറാതെയാണ് പുതിയ തുടക്കമെന്നും തിയറ്റർ അധികൃതർ പറഞ്ഞു.  

പ്രേമലു, അഞ്ചക്കള്ളകോക്കാൻ, മഞ്ഞുമ്മൽ ബോയ്സ് എന്നീ സിനിമകളാണ് ഇന്ന് തിയറ്ററിൽ പ്രദർശിപ്പിക്കുന്നത്. രണ്ടു ദിവസം കഴിഞ്ഞു റിലീസ് ചെയ്യുന്ന ആടുജീവിതത്തിൽ വലിയ പ്രതീക്ഷകളുണ്ടെന്നും ഇനി വരാനിരിക്കുന്നത് വർഷങ്ങൾക്ക് ശേഷം, ആവേശം, ജയ് ഗണേഷ് തുടങ്ങിയ പ്രതീക്ഷയുള്ള ചിത്രങ്ങളാണെന്നും സംഗീത് മനോരമ ഓൺലൈനിനോട് പറഞ്ഞു. 

‘‘യുജിഎം സിനിമാസ് എന്ന ഞങ്ങളുടെ തിയറ്റർ കുറച്ചു നാളുകളായി അടഞ്ഞു കിടക്കുകയായിരുന്നു. അത് ഇന്ന് മുതൽ തുറക്കുകയാണ്.  പ്രേമലു, അഞ്ചക്കള്ളകോക്കാൻ, മഞ്ഞുമ്മൽ ബോയ്സ് എന്നീ സിനിമകളാണ് നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്നത്.  നാൽപ്പത്തിയഞ്ച് ദിവസത്തിന് ശേഷമാണ് തീയറ്റർ തുറക്കുന്നത്.  പാർട്ണർമാർ കണക്ക് കാണിക്കാതിരുന്നതുകൊണ്ട് വന്ന ചില തർക്കങ്ങൾ ആണ് തിയറ്റർ അടക്കാൻ കാരണം. ആ പ്രശ്നങ്ങൾ എല്ലാം ചർച്ച ചെയ്തു തീർത്തു.  

തിയറ്ററിന്റെ പേരോ മാനേജ്മെന്റോ ഒന്നും മാറുന്നില്ല, ഒന്നിനും മാറ്റമില്ല. തർക്കങ്ങൾ എല്ലാം ചർച്ച ചെയ്തു പരിഹരിച്ചു. തിയറ്ററിന്റെ ലൈസൻസി ഇപ്പോഴും മാർഗരീറ്റ ജോർജ് തന്നെയാണ്. മുൻപത്തേതുപോലെ തന്നെയുള്ള സ്ഥിയിൽ തന്നെയാണ് തിയറ്റർ തുറക്കുന്നത്, അതിലും യാതൊരു മാറ്റവുമില്ല. മാർച്ച് 28ന് പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ‘ആടുജീവിതം’ റിലീസ് ചെയ്യുകയാണ്.  സിനിമ ഹിറ്റാകുമെന്ന് പ്രതീക്ഷിക്കുന്നു.  

അതുപോലെ തന്നെ വരാനിരിക്കുന്നതെല്ലാം പ്രതീക്ഷയുള്ള സിനിമകളാണ്. വർഷങ്ങൾക്ക് ശേഷം, ആവേശം, ജയ് ഗണേഷ് തുടങ്ങി പ്രതീക്ഷയുള്ള നിരവധി സിനിമകളാണ് വരുന്നത്. തിയറ്റർ അടഞ്ഞു കിടന്ന സമയത്ത് അറ്റകുറ്റപ്പണികൾ എല്ലാം തീർത്ത് പുതുമയോടെയാണ് വീണ്ടും എത്തുന്നത്. എല്ലാ പ്രേക്ഷകരെയും വീണ്ടും തിയറ്ററിലേക്കു സ്വാഗതം ചെയ്യുന്നു.’’–തിയറ്റർ അധികൃതർ പറഞ്ഞു.

English Summary:

UGM Cinemas Opened

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com