ADVERTISEMENT

മലയാള സിനിമയിലെ സാങ്കേതി പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനില്‍ അംഗമായി നടന്‍ മോഹന്‍ലാല്‍. എറണാകുളം കടവന്ത്ര- രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന ചലച്ചിത്ര തൊഴിലാളി സംഗമ വേദിയില്‍  തൊഴിലാളി സംഗമത്തിൽ വച്ച് സംവിധായകരായ ബി.ഉണ്ണികൃഷ്ണനും സിബി മലയിലും ചേര്‍ന്ന് മോഹന്‍ലാലിനെ അംഗത്വം നല്‍കി സംഘടനയിലേക്ക് സ്വീകരിച്ചു.

‘‘ഊഷ്മളമായ സ്വീകരണത്തിനും സ്വാഗതത്തിനും ഫെഫ്കയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി. ഈ അവിശ്വസനീയമായ കുടുംബത്തിന്റെ ഭാഗമാകാൻ സാധിച്ചത് ബഹുമതിയായി കാണുന്നു.’’– ഫെഫ്ക ഐഡി കാര്‍ഡിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ട് മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

തൊഴിലാളി സംഗമം പ്രമാണിച്ച് മലയാള ചലച്ചിത്ര, സീരിയല്‍, വെബ് സീരീസ് ചിത്രീകരണത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ന് സമ്പൂര്‍ണ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംഗമത്തില്‍ ഫെഫ്ക അംഗങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ ആരോഗ്യ സുരക്ഷ പദ്ധതിയുടെ ഉദ്ഘാടനവും ഇന്ന് നടക്കും.

ഫെഫ്കയിലെ 21 യൂണിയനുകളില്‍ നിന്നായി 5000ത്തിലേറെ സാങ്കേതിക പ്രവര്‍ത്തകരാണ് പങ്കെടുക്കുന്നത്. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ 10 മണി മുതല്‍ക്കാണ് പരിപാടി നടക്കുന്നത്. മോഹന്‍ലാലിനെ കൂടാതെ ജയസൂര്യ, ടൊവിനോ തോമസ്, ജോജു ജോര്‍ജ്, ജനാര്‍ദനന്‍, സിദ്ദീഖ്, ഉര്‍വശി, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ താരങ്ങളും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

മോഹന്‍ലാല്‍ ആദ്യമായി സംവിധായകന്‍റെ കുപ്പായത്തിലെത്തുന്ന ആദ്യ സംവിധാന സംരംഭമായ ‘ബറോസ്’ അണിയറയില്‍ ഒരുങ്ങുകയാണ്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സന്തോഷ് ശിവനാണ് ഛായാഗ്രഹണം. എഡിറ്റിങ് ശ്രീകര്‍ പ്രസാദ്. സന്തോഷ് രാമനാണ് കലാസംവിധായകന്‍.കൗമാര സംഗീത വിസ്മയം ലിഡിയന്‍ നാദസ്വരമാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍.

റാഫേല്‍ അര്‍മാഗോ, പാസ് വേഗ, സെസാര്‍ ലോറെന്റോ തുടങ്ങിയ വിദേശതാരങ്ങളും മലയാളത്തിലെയും മറ്റ് ഇന്ത്യന്‍ ഭാഷകളിലെയും മികച്ച അഭിനേതാക്കളും സിനിമയുടെ ഭാഗമാണ്. സിനിമ ഈ വര്‍ഷം തിയറ്ററുകളിലെത്തും.

English Summary:

Mohanlal received FEFKA directors union membership

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com