പ്രണയം, ചിരി, യുദ്ധം; കാർത്തിക് സുബ്ബരാജുമായി കൈകോർത്ത് സൂര്യ
Mail This Article
കാർത്തിക് സുബ്ബരാജും സൂപ്പർ താരം സൂര്യയും ഒന്നിക്കുന്നു. വിജയ്- കാർത്തിക് സുബ്ബരാജ് കൂട്ടുകെട്ടിൽ പുതിയ ചിത്രം വരുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ അപ്രതീക്ഷിതമായാണ് സൂര്യയുമായുള്ള പുതിയ ചിത്രം കാർത്തിക് സുബ്ബരാജ് പ്രഖ്യാപിച്ചിരിക്കുന്നത്.
സൂര്യയുടെ കരിയറിലെ 44 -ാം ചിത്രമാണിത്. അതേസമയം ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ ഒന്നും തന്നെ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. സുധ കൊങ്കരയുമൊത്തുള്ള സിനിമയുടെ ചിത്രീകരണം മാറ്റിവച്ചതോടെയാണ് കാർത്തിക്കിന് കൈകൊടുക്കാൻ സൂര്യ തീരുമാനിക്കുന്നത്.
സ്നേഹം, ചിരി, യുദ്ധം എന്നാണ് സിനിമയ്ക്ക് നൽകിയിരിക്കുന്ന ടാഗ് ലൈൻ. സൂര്യയുടെ പ്രൊഡക്ഷൻ കമ്പനിയായ 2ഡി എന്റർടെയ്ൻമെന്റ്സും, കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
കാർത്തിക് സുബ്ബരാജിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം ‘ജിഗർതണ്ട ഡബിൾ എക്സ്’ പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രമായിരുന്നു. ശിവ സംവിധാനം ചെയ്യുന്ന ‘കങ്കുവ’യാണ് സൂര്യയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.