ADVERTISEMENT

നടി മീര ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് (83) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. എറണാകുളത്തായിരുന്നു അന്ത്യം. അനേക വർഷം മുംബൈയിലും പിന്നീട് തിരുവല്ലയിലും താമസിച്ച അദ്ദേഹം എറണാകുളത്തായിരുന്നു ഇപ്പോൾ താമസം. ശനിയാഴ്ച രണ്ടുമണിക്ക് എറണാകുളം കടവന്ത്രയിലുള്ള വികാസ് നഗറിലെ ഭവനത്തിലെ ഒന്നാം ഭാഗം ശുശ്രൂഷകൾക്ക് ശേഷം ശവസംസ്കാരം ഞായറാഴ്ച 4 മണിക്ക് പത്തനംതിട്ട ഇലന്തൂർ മാർത്തോമ വലിയപള്ളി സെമിത്തേരിയിൽ നടത്തും.

ഭാര്യ എടത്വ കടമാട്ട് ഏലിയാമ്മ ജോസഫ്. മീരാ ജാസ്മിനെ കൂടാതെ നാല് മക്കളാണ് ജോസഫ് ഫിലിപ്പിന്. ഏറ്റവും ഇളയ മകളാണ് മീര. മറ്റു മക്കള്‍: ജോമോൻ, ജെനി സൂസൻ, സാറ റോബിൻ, ജോർജി ജോസഫ്.

മീരയുടെ സഹോദരി ജെനി സാറ ജോസഫ് അഭിനയരംഗത്തു ചുവടു വച്ചിരുന്നു. സ്‌കൂള്‍ ബസ് എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. സഹോദരന്‍ ജോര്‍ജ് അസിസ്റ്റന്റ് സിനിമോറ്റോഗ്രാഫറാണ്.

English Summary:

Meera Jasmine's father passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com