നടൻ ബൈജുവിന്റെ മകൾ ഐശ്വര്യ വിവാഹിതയായി; വിഡിയോ
Mail This Article
×
നടൻ ബൈജു സന്തോഷിന്റെ മകൾ ഐശ്വര്യ വിവാഹിതയായി. രോഹിത് ആണ് വരൻ. തിരുവനന്തപുരം ട്രിവാൻഡ്രം ക്ലബിൽ വച്ചായിരുന്നു വിവാഹം. താര സാന്നിധ്യത്തിലാണ് വിവാഹച്ചടങ്ങുകൾ നടന്നത്.
വരനെയും ബന്ധുക്കളെയും മണ്ഡപത്തിലേക്ക് ആനയിക്കുന്ന ബൈജുവിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ബൈജു, രഞ്ജിത ദമ്പതികളുടെ മകളാണ് ഐശ്വര്യ. ലോകനാഥ് ആണ് ദമ്പതികളുടെ മകൻ. തിരുവനന്തപുരം നഗരത്തിൽനിന്നുള്ള താരങ്ങൾ നിറഞ്ഞ വിവാഹവേദിയിലാണ് ഐശ്വര്യ സുമംഗലിയായത്.
ഡോക്ടർ ആണ് ഐശ്വര്യ. ഷാജി കൈലാസ്, ആനി, സോന നായർ തുടങ്ങി നിരവധി താരങ്ങൾ ചടങ്ങിനെത്തിയിരുന്നു.
English Summary:
Baiju santhosh's daughter Aishwarya Wedding Video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.