ADVERTISEMENT

ആടുജീവിതം മലയാള സിനിമാചരിത്രത്തിലെ സകല റെക്കോർഡുകളും ഭേദിച്ച് കുതിപ്പു തുടരുമ്പോൾ മറ്റൊരു നായകനടന് അവകാശപ്പെടാൻ സാധിക്കാത്ത വലിയൊരു നേട്ടത്തിലേക്കാണ് പൃഥ്വിരാജിന്റെ മുന്നേറ്റം. സംവിധാനം ചെയ്ത സിനിമയും നായകനായി അഭിനയിച്ച സിനിമയും 100 കോടി ക്ലബിലെത്തിയെന്ന അപൂർവനേട്ടം പൃഥ്വിരാജിനു മാത്രം സ്വന്തം.

പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു 2019ൽ പുറത്തിറങ്ങിയ ലൂസിഫർ. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ബോക്സ്ഓഫിസിൽ പുതിയ റെക്കോർഡ് കുറിച്ചു. അഞ്ചു വർഷങ്ങൾക്കിപ്പുറം, പൃഥ്വിരാജ്–ബ്ലെസി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ആടുജീവിതം മലയാള സിനിമാചരിത്രത്തിലെ പുതിയൊരു അധ്യായത്തിനു തുടക്കമിട്ടിരിക്കുകയാണ്. മലയാളം പോലെ പരിമിതമായ ബജറ്റിൽ സിനിമ ചെയ്യുന്ന ഇൻഡസ്ട്രിയിൽ നിന്ന് ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ഉറ്റുനോക്കുന്ന ചലച്ചിത്രാവിഷ്കാരം സാധ്യമാണെന്ന് ആടുജീവിതം തെളിയിച്ചു. 

ഈ രണ്ടു ചിത്രങ്ങൾ തമ്മിൽ രസകരമായ മറ്റൊരു സാമ്യവുമുണ്ട്. ഇരുചിത്രങ്ങളും റിലീസിനെത്തിയത് മാർച്ച് 28നാണ്. പൃഥ്വിരാജിന്റെ സിനിമാ കരിയറിലെ ഏറെ പ്രധാനപ്പെട്ട ദിവസമായി മാറുകയാണ് മാർച്ച് 28. ആടുജീവിതത്തിന്റെ തുടരുന്ന വിജയഗാഥയെക്കുറിച്ച് പൃഥ്വിരാജ് സമൂഹമാധ്യമത്തിൽ കുറിച്ചതിങ്ങനെയായിരുന്നു, "ഗ്ലോബൽ ബോക്സ്ഓഫിസിൽ 100 കോടി! അഭൂതപൂർവമായ ഈ വിജയത്തിന് നന്ദി!" ആവേശകരമായ പ്രതികരണമാണ് പൃഥ്വിരാജിന്റെ വാക്കുകൾക്ക് സമൂഹമാധ്യമത്തിൽ നിന്നു ലഭിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com