കൊറിയൻ സൂപ്പർതാരം ഡോൺ ലീ വിവാഹിതനാകുന്നു
![done-lee മാ ഡോങ്-സിയോക്ക്, യെ ജുങ്-ഹ്വ](https://img-mm.manoramaonline.com/content/dam/mm/mo/movies/movie-news/images/2024/4/9/done-lee.jpg?w=1120&h=583)
Mail This Article
ഡോൺ ലീ എന്നറിയപ്പെടുന്ന കൊറിയൻ നടൻ മാ ഡോങ്-സിയോക്ക് വിവാഹിതനാകുന്നു. കാമുകി യെ ജുങ്-ഹ്വയെ ആണ് വിവാഹം കഴിക്കുന്നത്. മാധ്യമ പ്രവർത്തകയാണ് യെ ജുങ്. മെയ് മാസത്തിലാണ് വിവാഹം. 2021ൽ ഇരുവരും രഹസ്യമായി വിവാഹം റജിസ്റ്റർ ചെയ്തിരുന്നതായാണ് റിപ്പോർട്ട്.
2016 മുതൽ ഡോങ്-സിയോക്കും ജുങ്-ഹ്വയും പ്രണയത്തിലായിരുന്നു. സിയോളിൽ, കുടുംബത്തിന്റെയും, ബന്ധുക്കളുടെയും, അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ സ്വകാര്യ ചടങ്ങായി വിവാഹം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
2022-ൽ ഒരു അവാർഡ് ഷോയിൽ സംസാരിക്കവെ, യെ ജുങ്-ഹ്വയെ മാ തന്ഫെ'ഭാര്യ' എന്ന് പരാമർശിച്ചതോടെയാണ് വിവാഹത്തെക്കുറിച്ചുള്ള വാർത്തകൾ ആദ്യമായി ഉയർന്നത്.
കേരളത്തിലും നിരവധി ആരാധകരുള്ള നടനാണ്, ഡോൺ ലീ. കൊറിയയിലെ മോഹൻലാൽ എന്നാണ് മലയാളി പ്രേക്ഷകർ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ഗാങ്സറ്റർ കോപ്പ് ആൻഡ് ദ് ഡെവിൾ റൗണ്ടപ്പ്, ഔട്ട് ലോസ്, ട്രെയിൻ ടു ബുസാൻ പോലുള്ള സിനിമകൾക്ക് ഇവിടെയും ഏറെ ആരാധകരുണ്ട്. ഏറ്റേണല്‍സ് അടക്കം ഹോളിവുഡ് ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.