ADVERTISEMENT

സിനിമയിൽ മാത്രമല്ല ബിസിനസിലും ‘സൂപ്പർസ്റ്റാർ’ ആണ് നയൻതാര. ജെൻഡർ ന്യൂട്രൽ ലിപ് ബാം കമ്പനി മുതൽ സ്കിൻകെയർ വരെ നിരവധി സംരംഭങ്ങളാണ് നയൻതാരയുടെ ഉടമസ്ഥതയിൽ വിപണിയിലുള്ളത്. ബിസിനസിനും മറ്റ് ഔദ്യോഗിക കാര്യങ്ങൾക്കുമായുള്ള ഒരു ഓഫിസ് കെട്ടിടം യാഥാർഥ്യമാക്കാനുള്ള യാത്രയിലായിരുന്നു താരം. ഇപ്പോഴിതാ തന്റെ സ്വപ്ന ഓഫിസ് കെട്ടിടത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം.

നികിത റെഡ്‌ഡി എന്ന ആർക്കിടെക്റ്റ് ആണ് നയൻസിന്റെ ഓഫിസിന്റെ നിർമിതിയിൽ മേൽനോട്ടം നിർവഹിച്ചത്. കേവലം 30 ദിവസം കൊണ്ടാണ് ഈ കെട്ടിടം ഉയർന്നത്. മനസ്സിൽ സ്വപ്നം കണ്ട ഓഫിസ് ഇത്രയും മികച്ച നിലയിൽ നിർമിച്ചു നൽകിയ നികിതയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്ന് നയൻതാര കുറിച്ചു.

ഭർത്താവ് വിഘ്നേഷിനും മക്കൾക്കുമൊപ്പം നയൻതാര താമസിക്കുന്ന വീടിനു മുകളിൽ തന്നെയാണ് ഓഫിസ് ക്രമീകരിച്ചിരിക്കുന്നത്. ഉയരമുള്ള സീലിങ്ങും ധാരാളം ഗ്ലാസ് വർക്കുകളും ഉൾപ്പെടുന്ന മിനിമലിസ്റ്റിക് ഡിസൈനാണ് നടി തിരഞ്ഞെടുത്തത്.

നയൻതാരയ്ക്കും വിഘ്നേഷ് ശിവനും റൗഡി പിക്ചേഴ്സ് എന്നപേരിൽ ഒരു സിനിമാ നിർമാണ കമ്പനിയുണ്ട്. ഇതിനു പുറമേ സൗന്ദര്യവർധക ഉൽപന്നങ്ങളുടെ മേഖലയിലും ഭക്ഷണോൽപാദന മേഖലയിലും അവർ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്.

ഭക്ഷണോത്പാദന മേഖലയിൽ ഡിവൈൻ ഫുഡ്‌സിൽ ദമ്പതികൾക്ക് പങ്കാളിത്തമുണ്ട്. സ്കിൻകെയർ ബ്രാൻഡിൽ നയൻസ്കിൻ ആണ് ഇവരുടെ ഉൽപ്പന്നം. അതിനു പുറമേ, ഫെമിനയൻ എന്ന പേരിൽ സാനിറ്ററി പാഡ്, ലിപ്ബാം കമ്പനി തുടങ്ങിയവയും ഇവർക്ക് സ്വന്തമായുണ്ട്.

English Summary:

Nayanthara Shares A Glimpse Of Her Dream Office

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com