ADVERTISEMENT

‘ആവേശം’ സിനിമയിലെ ഫഹദിന്റെ കഥാപാത്രത്തിന് ‘രോമാഞ്ചം’ സിനിമയുമായി യാതൊരു ബന്ധവുമില്ലെന്ന് സംവിധായകൻ ജിത്തു മാധവൻ. രോമാഞ്ചത്തിൽ ചെമ്പൻ വിനോദ് ചെയ്ത സെയ്ദ് എന്ന കഥാപാത്രത്തിന് ആവേശത്തിലെ രങ്കൻ എന്ന കഥാപാത്രവുമായി യാതൊരു ബന്ധവുമില്ലെന്നും ജിത്തു വ്യക്തമാക്കി.

‘‘രോമാഞ്ചം പൂർണമായും എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെ ആസ്പദമാക്കിയെടുത്ത ചിത്രമാണ്. എന്നാൽ ‘ആവേശം’ അങ്ങനെയല്ല. ജീവിതത്തിൽ ഉണ്ടായ ചില അനുഭവങ്ങൾ കഥയാക്കുകയും അത് പിന്നീട് വലുതാക്കി സിനിമയാക്കി എന്നുമാത്രം. പൂർണമായും നടന്ന സംഭവം എന്നു പറയാൻ പറ്റില്ല, രോമാഞ്ചം സിനിമയുമായും യാതൊരു ബന്ധവുമില്ല.

രോമാഞ്ചം സിനിമയിൽ ചെമ്പന്‍ ചേട്ടൻ ചെയ്ത സെയ്ദ് എന്ന കഥാപാത്രം ശരിക്കും അങ്ങനെയൊരു ഗെറ്റപ്പിൽ വരുന്ന ആളായിരുന്നില്ല. പക്ഷേ ആ സിനിമയ്ക്കു വേണ്ടി ആ കഥാപാത്രത്തിന്റെ അപ്പിയറൻസും ആ സ്വഭാവവും അങ്ങനെ ആക്കിയതാണ്. അത് ശരിക്കും രങ്കൻ എന്ന കഥാപാത്രത്തിന്റെ ഗെറ്റപ്പ് ആണ്.

വ്യക്തിപരമായി രങ്കനെ പരിചയമുണ്ടോ എന്നു ചോദിച്ചാൽ ബെംഗളൂരിൽ പലയിടത്തും കണ്ടിട്ടുള്ള ആളുകളിൽ നിന്നും പ്രചോദനം കൊണ്ട് ഒരുക്കിയെടുത്ത കഥാപാത്രമാണിത്. അല്ലാതെ രോമാഞ്ചത്തിലെ കഥാപാത്രവുമായി യാതൊരു ബന്ധവുമില്ല.’’–ജിത്തു മാധവൻ പറയുന്നു.

English Summary:

Jithu Madhavan about Aavesham movie

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com