മുരുകദോസിന്റെ ‘സിക്കന്ദർ’ ആയി സല്മാൻ ഖാൻ
Mail This Article
×
എ.ആർ. മുരുകദോസും സൽമാൻ ഖാനും ഒന്നിക്കുന്നു. സിക്കന്ദർ എന്നാണ് സിനിമയുടെ േപര്. വൻ മുതൽ മുടക്കിലൊരുങ്ങുന്ന ചിത്രം നിർമിക്കുന്നത് സാജിദ് നദിയാദ്‌വാലയാണ്. നാല് വർഷത്തിനു ശേഷമാണ് മുരുകദോസ് സംവിധാന രംഗത്തേക്കു തിരിച്ചെത്തുന്നത്.
മുരുകദോസിന്റെ നാലാം ഹിന്ദി സിനിമയാണിത്. 2016ൽ സൊനാക്ഷി സിൻഹയെ നായികയാക്കി ഒരുക്കിയ അകിരയാണ് മുരുകദോസ് അവസാനമായി ചെയ്ത ഹിന്ദി ചിത്രം.
2020ൽ റിലീസ് ചെയ്ത രജനികാന്ത് ചിത്രം ‘ദർബാറി’നു ശേഷം മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘സിക്കന്ദർ’.
English Summary:
'Sikandar': Salman Khan-AR Murugadoss new film announced
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.