ADVERTISEMENT

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ ഒരുക്കിയ ‘വർഷങ്ങൾക്കു ശേഷം’ സിനിമയ്ക്കു മികച്ച റിപ്പോർട്ട്. ആദ്യ പ്രദർശനം പൂർത്തിയാകുമ്പോൾ പോസിറ്റിവ് പ്രതികരണങ്ങളാണ് സിനിമയ്ക്കു ലഭിക്കുന്നത്. ആദ്യ പകുതി ഇമോഷനിൽ നിറയുമ്പോൾ രണ്ടാം പകുതിയിൽ നിവിന്‍ പോളി അടക്കമുള്ള അതിഥി താരങ്ങളുടെ പ്രകടനമാണ് ആകർഷണമാകുന്നത്. ഭൂരിഭാഗം ആളുകളെയും തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള ഫീൽ ഗുഡ് സിനിമയാണ് ഇതെന്നും കണ്ടിറങ്ങുന്നവർ അഭിപ്രായപ്പെടുന്നു. 

മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം ആണ് നിർമാണം. വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 

മെറിലാൻഡ് സിനിമാസ് തന്നെയാണ് ചിത്രം ഇന്ത്യയൊട്ടാകെ തിയറ്ററുകളിൽ എത്തിക്കുന്നത്. റെക്കോർഡ് തുകക്കാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സും ഓവർസീസ് റൈറ്റ്സും വിറ്റുപോയത്. ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നായ കല്യാൺ ജ്വല്ലേഴ്സാണ് ചിത്രത്തിന്റെ മാർക്കറ്റിങ് പാർട്ണർ. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി വമ്പൻ സെറ്റുകളിട്ടാണ് ചിത്രം ഷൂട്ട് ചെയ്തത്. രണ്ടും മൂന്നും മാസങ്ങളാണ് സെറ്റ് വർക്കുകൾക്ക് മാത്രമായി ചിലവഴിച്ചത്.

ഛായാഗ്രഹണം വിശ്വജിത്ത്, സംഗീതസംവിധാനം അമൃത് രാംനാഥ്, എഡിറ്റിങ് രഞ്ജൻ എബ്രഹാം, ആർട് ഡയറക്ടർ - നിമേഷ് താനൂർ, കോസ്റ്റ്യൂം ദിവ്യ ജോർജ്, മേക്കപ്പ് റോണക്സ് സേവ്യർ, പ്രൊഡക്‌ഷൻ കൺട്രോളർ സജീവ് ചന്തിരൂർ, ചീഫ് അസോഷ്യേറ്റ് അഭയ് വാര്യർ, ഫിനാൻസ് കൺട്രോളർ വിജേഷ് രവി, ടിൻസൺ തോമസ്, സ്റ്റിൽസ് ബിജിത്ത്, പർച്ചേസിങ് മാനേജർ ജയറാം രാമചന്ദ്രൻ, വരികൾ ബോംബേ ജയശ്രീ, വൈശാഖ് സുഗുണൻ, മനു മഞ്ജിത്, വിനീത് ശ്രീനിവാസൻ, ഓഡിയോഗ്രാഫി വിപിൻ നായർ, സൗണ്ട് ഡിസൈൻ സിങ്ക് സിനിമ.

ത്രിൽസ് രവി ത്യാഗരാജൻ, കളറിസ്റ്റ് ശ്രിക് വാര്യർ, പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്ത്സ്, ടൈറ്റിലർ ജെറി, സബ് ടൈറ്റിൽസ് വിവേക് രഞ്ജിത്ത്.

English Summary:

Varshangalkku Shesham Movie Audience Review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com