ധോണിയുടെ സിക്സർ; വൈറലായി നടി നേഹ ദൂപിയയുടെ പ്രതികരണം; വിഡിയോ

Mail This Article
×
മുംബൈ ഇന്ത്യൻസിനെതിരായ കഴിഞ്ഞ കളിയിലെ എം.എസ്. ധോണിയുടെ ബാറ്റിങ് വെടിക്കെട്ടിൽ നടി നേഹ ദൂപിയയുടെ പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. ധോണിയുടെ സിക്സറിൽ പന്ത് ഗാലറി കടക്കുമ്പോൾ ആവേശത്തോടെ തുള്ളിച്ചാടുന്ന നേഹയെ വിഡിയോയിൽ കാണാം. നേഹ തന്നെയാണ് വിഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.
വാങ്കഡെയിൽ നടന്ന ചെന്നൈ–മുംബൈ മത്സരം കാണാൻ നേഹയ്ക്കൊപ്പം ഭർത്താവ് അങ്കദ് ബേദി, കരീന കപൂർ, ജോൺ ഏബ്രഹാം എന്നിവരുമുണ്ടായിരുന്നു.
ചെന്നൈ സൂപ്പർ കിങ്സിനായി വാലറ്റത്താണ് മുൻ ക്യാപ്റ്റൻ എം.എസ്. ധോണി ബാറ്റിങ്ങിന് ഇറങ്ങിയത്. നാലു പന്തുകൾ മാത്രം നേരിട്ട ധോണി 20 റൺസെടുത്ത് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ ആരാധകരെ കയ്യിലെടുത്തു. മത്സരത്തിൽ 20 റൺസിനു മുംബൈ പരാജയപ്പെട്ടു.
English Summary:
Neha Dhupia goes ecstatic at MS Dhoni's sixes
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.