ADVERTISEMENT

സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. ഒരു പെൺകുട്ടിക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച്, തനിക്കേറ്റവും പ്രിയപ്പെട്ട സുഹൃത്തിനെ പരിചയപ്പെടുത്തുന്നു എന്നാണ് മാധവ് കുറിച്ചത്. അതോടെ ഈ പെൺകുട്ടി മാധവിന്റെ കാമുകിയാണെന്ന തരത്തിൽ പല ഓൺലൈൻ മാധ്യമങ്ങളിലും വാർത്തകൾ വന്നു. 

മാധവ് പങ്കുവച്ച ചിത്രം ആരുടേതാണെന്നാണ് പിന്നീട് ആരാധകർ അന്വേഷിച്ചത്. ‘രണം’ എന്ന പൃഥ്വിരാജ് സിനിമയിൽ അഭിനയിച്ച നടി സെലിൻ ജോസഫാണ് ഈ പെൺകുട്ടി. സെലിന്റെ ചിത്രം പങ്കുവച്ച് ഏറ്റവും പ്രിയപ്പെട്ട ആൾ എന്ന് മാധവ് എഴുതിയത് എന്തിനായിരിക്കും? ഇവർ തമ്മിൽ പ്രണയത്തിലാണോ? എന്ന സംശയത്തിലാണ് ഇപ്പോഴും ആരാധകർ. സെലിനും മാധവും അടുത്ത സുഹൃത്തുക്കളാണ്.

‘‘എന്റെ പ്രിയപ്പെട്ട ‘ഹോമിയെ’ പരിചയപ്പെടുത്തുന്നു’’ എന്ന തലക്കെട്ടോടെയാണ് മാധവ് സെലിൻ ജോസഫിനൊപ്പമുള്ള ചിത്രം പങ്കുവച്ചത്. 

2018ൽ പുറത്തിറങ്ങിയ ‘രണം’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് സെലിൻ ജോസഫ്. കാനഡയിൽ ജനിച്ചു വളര്‍ന്ന സെലിൻ സൈക്കോളജി പഠിച്ചുകൊണ്ടിരുന്ന സമയത്ത് ജീത്തു ജോസഫിന്റെ അസിസ്റ്റന്റായി ഊഴം എന്ന സിനിമയിൽ പ്രവർത്തിച്ചിരുന്നു. അതിനു ശേഷമാണ് രണത്തിൽ അഭിനയിക്കുന്നത്.  

celine-joseph

ഹോളിവുഡ് ചിത്രമായ ‘ഡൂയിങ് ഇറ്റ്’ ആണ് നടിയുടെ പുതിയ പ്രോജക്ട്. മലയാളത്തിലും മികച്ച കഥാപാത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് താരം.

വിൻസെന്റ് സെൽവ സംവിധാനം ചെയ്യുന്ന കുമ്മാട്ടിക്കളി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് മാധവ്. കഴിഞ്ഞ മാസം ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു.

English Summary:

Madhav Suresh introduced his bestie

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com