ADVERTISEMENT

നടൻ തേജ സജ്ജയും സംവിധായകൻ കാർത്തിക് ഗട്ടംനേനിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘മിറൈ’എന്ന് പേരിട്ടിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ടോളിവുഡിലെ പ്രമുഖ പ്രൊഡക്‌ഷൻ ഹൗസായ പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദ് ഗാരുവാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ സാരാംശം വ്യക്തമാവുന്ന ഗ്ലിംപ്സ് വിഡിയോയിലൂടെ പുറത്തുവിട്ടിട്ടുണ്ട്. 

രവി തേജ ചിത്രം ‘ഈഗിളി’നു ശേഷം പീപ്പിൾ മീഡിയ ഫാക്ടറിയോടൊപ്പം കാർത്തിക് ഗട്ടംനേനി ഒരുമിക്കുന്ന രണ്ടാമത്തെ പ്രോജക്റ്റാണിത്. ഹനുമാൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം തേജ നായകനാകുന്ന സിനിമകൂടിയാണിത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുജിത്ത് കുമാർ കൊല്ലി, സഹനിർമാതാവ്: വിവേക് ​​കുച്ചിഭോട്ല, ക്രിയേറ്റീവ് പ്രൊഡ്യൂസർ: കൃതി പ്രസാദ്, കലാസംവിധാനം: നാഗേന്ദ്ര തങ്കാല, ഡിജിറ്റൽ മാർക്കറ്റിങ്: ഹാഷ്ടാഗ് മീഡിയ, പിആർഒ: ശബരി.

English Summary:

Teja's Mirai Glimpse: The Emergence Of Super Yodha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com