ADVERTISEMENT

മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുമ്പോഴെല്ലാം ആ നിമിഷം മലയാളികൾ ആഘോഷമാക്കി മാറ്റാറുണ്ട്. ഇരുവരുടെയും സ്നേഹനിമിഷങ്ങളെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കാറുള്ളത്. വനിത ഫിലിം അവാർഡ്സിന്റെ മഹാവേദിയിലും പിറന്നു അങ്ങനെയൊരു ഹൃദ്യമായ നിമിഷം. വനിത അവാർഡ് വേദിയില്‍ മമ്മൂട്ടിക്കു സ്നേഹ ചുംബനം നൽകുന്ന മോഹൻലാലിന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ.

വലിയൊരു കടംവീട്ടലിന്റെ കഥപറഞ്ഞു കൊണ്ടാണ് മോഹൻലാൽ തുടങ്ങിയത്. ‘‘ഞാൻ മമ്മൂക്കയ്ക്ക് മുത്തം കൊടുക്കണോ’’... എന്ന് മോഹൻലാൽ ചോദിക്കുന്നത് വിഡിയോയിൽ കാണാം. തൊട്ടുപിന്നാലെ സദസിന്റെ ഹർഷാരവങ്ങൾക്കു നടുവിൽ ലാലുവിന്റെ സ്വന്തം ഇച്ചാക്കയ്ക്ക് ചക്കരയുമ്മ നൽകി. 

സംഭവം ഞൊടിയിട കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. അജു വർഗീസ് അടക്കമുള്ള താരങ്ങൾ വനിത ഫിലിം അവാർഡ്സ് വേദിയിൽ പിറവിയെടുത്ത ആ ഹൃദയഹാരിയായ നിമിഷത്തെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

ഈ വർഷത്തെ മികച്ച നടനുള്ള പുരസ്കാരം മോഹൻലാലിൽ നിന്നും മമ്മൂട്ടി സ്വീകരിച്ച നിമിഷങ്ങളും സദസ്സ് വലിയ ആഘോഷമാക്കി മാറ്റി. തന്റെ സുഹൃദവും ഭാഗ്യവുമാണ് ഈ നിമിഷമെന്നാണ് അവാർഡ് നൽകിയ ശേഷം മോഹൻലാൽ പ്രതികരിച്ചത്.

English Summary:

Mohanlal and Mammootty At Vanitha Awards 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com