ADVERTISEMENT

ആദ്യമായി വോട്ട് ചെയ്യുന്നത് കൗതുകമുള്ള കാര്യമാണ്. കൃത്യമായ രാഷ്ട്രീയ നിലപാടുകൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും ജനാധിപത്യത്തിന്റെ നേരിട്ടുള്ള ഭാഗമാകാനുള്ള അവസരമായാണ് വോട്ടിങ്ങിനെ കാണേണ്ടത്. 

meenakshi-anoop-election-2024

നടിയും അവതാരകയുമായ മീനാക്ഷി കന്നിവോട്ട് രേഖപ്പെടുത്തിയതിനു ശേഷം സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത് 'അനുനയ-നയം വ്യക്തമാക്കുന്നു' എന്ന വാചകത്തോടെയാണ്. മീനാക്ഷിയുടെ കുറിപ്പ് ഇങ്ങനെ. 

‘കഴിഞ്ഞ പോസ്റ്റിൽ ചില കമന്റുകളിൽ എന്റെ രാഷ്ട്രീയമെന്താണ്. സ്വന്തമായി  നിലപാടുകൾ ഉള്ളയാളാണോ.ഇത്തരം കാര്യങ്ങൾ പറയുവാൻ എന്തിനാണ് ആരെയാണ് ഭയക്കുന്നത് എന്നൊക്കെ ചോദിക്കുകയുണ്ടായി. എന്തായാലും ചെറിയൊരു വിശദീകരണം ആവശ്യമാണെന്ന് തോന്നുന്നതിനാൽ പറയട്ടെ. ഭയക്കുന്നുവെന്നതല്ല. കലാകാരന്മാരും മറ്റും നമ്മുടെ ആൾ ( ഉദാ; നമ്മുടെ മീനാക്ഷി ) എന്ന നിലയിലാണ് മലയാളികൾ കാണുന്നതും ഇഷ്ടപ്പെടുന്നതും എന്ന് തോന്നുന്നു. ( ഇഷ്ടമില്ലാത്തവരും ഉണ്ടാവും എന്നതും സത്യം തന്നെ)  ഞാൻ ഒരു പക്ഷം നിന്നു പറയുമ്പോൾ ഞങ്ങടെ മീനാക്ഷി. അവരുടെ മീനാക്ഷി എന്ന നിലയിലാവും കാര്യങ്ങൾ. ഈ തിരിവുകളെയാണ് ഞാൻ ഭയപ്പെടുന്നത്. ഇപ്പോഴുള്ളത് സഹിഷ്ണുതയുടെ രാഷ്ട്രീയവുമല്ല. ഓരോ പാർട്ടിയും നമ്മുടെ രാജ്യത്തിന് നല്ലതിനായ് എന്നല്ലെ പറയുന്നത്. എന്നാൽ ഒരുമിച്ച് നമ്മുടെ നാടിനായ് എന്ന് ചിന്തിച്ചാൽ എത്ര സുന്ദരമാവും കാര്യങ്ങൾ. എനിക്കും നിലപാടുകൾ ഉണ്ട് ഞാൻ പഠിച്ചതും ഹ്യുമാനിറ്റീസ് ആണ്. ജനാധിപത്യത്തെക്കുറിച്ചറിയാൻ അതെനിക്ക് ഉപകാരവുമായി. 

രാജ്യം എങ്ങനെയാവാനാണ്  ആഗ്രഹം എന്ന് ചോദിച്ചാൽ നമ്മുടെ ഇന്ത്യ സ്കാൻഡിനേവിയൻ രാജ്യങ്ങളേപ്പോലെ (ഫിൻലൻഡ്, സ്കോട്ട്ലെൻറ് etc ) അയിത്തീരണമെന്നാണ് ആഗ്രഹം. സത്യത്തിൽ കേരളം സ്കാൻഡ് നേവിയൻ രാജ്യങ്ങളെപ്പോലെ പലതുകൊണ്ടുമാണ്  വിദ്യാഭ്യാസം മെഡിക്കൽ പ്രകൃതി സൗന്ദര്യം ജീവിത സാഹചര്യങ്ങൾ ഒക്കെ. കാരണം മലയാളി പൊളിയല്ലേ. മറ്റു രാജ്യങ്ങളിലെപ്പോലെ നമുക്ക് സ്വയം അച്ചടക്കവും പരിശീലിക്കാനായാൽ അഹാ ഇവിടം സ്വർഗ്ഗമല്ലെ. അത് ആര് ഭരിച്ചാലും നമ്മൾ മലയാളികൾ ഒരു സംഭവമല്ലെ. സൗമ്യമായി ഇടപെടുന്ന പുഞ്ചിരിയോടെ കാര്യങ്ങൾ കേൾക്കുന്ന മനുഷ്യത്വമുള്ള നന്മയുടെ പക്ഷമുള്ള ഏറെ നേതാക്കൾ പ്രത്യേകിച്ച് .വനിതാ നേതാക്കൾ ഉൾപ്പെടെ എല്ലാ പാർട്ടിയിലുമുണ്ടാകട്ടെ.. ഇവിടെ എല്ലാ പാർട്ടികളുമുണ്ടാവണം വഴക്കുകളില്ലാതെ അപ്പോഴല്ലെ ശരിയായ ജനാധിപത്യം. എന്റെ ചെറിയ അറിവുകളിൽ നിന്നെഴുതുന്നു. തെറ്റുകളുണ്ടാവാം ക്ഷമിക്കുമല്ലോ. പക്ഷെ എനിക്ക്  നിലപാടുള്ളപ്പോഴും  പക്ഷം പറഞ്ഞ്  ഒരാളെയും വിഷമിപ്പിക്കേണ്ടതില്ല. എന്ന നിലപാടിലാണിപ്പോൾ. കുറച്ചു കൂടി വലുതാവട്ടെ. ചിലപ്പോൾ ഞാനും നിലപാടുകൾ വ്യക്തമാക്കിയേക്കാം. ഇപ്പോൾ ക്ഷമിക്കുമല്ലോ.’ 

English Summary:

Meenakshi Anoop discusses her first Lok Sabha election vote in 2024.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com