ADVERTISEMENT

നാലാം വിവാഹ വാർഷികം ആഘോഷിക്കുന്ന വിഡിയോ പങ്കുവച്ച് നടൻ ചെമ്പൻ വിനോദിന്റെ ഭാര്യ മറിയം. പ്രണയത്തിന്റെയും സന്തോഷത്തിന്റെയും വഴക്കുകളുടെയും നാലുവർഷം കടന്നുപോയെന്നത് തന്നെ ആശ്ചര്യപ്പെടുത്തുന്നു എന്നാണ് മറിയം വിവാഹ വാർഷിക ദിനത്തിൽ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. ആനിവേഴ്സറി കേക്ക് മുറിച്ച് സ്നേഹത്തോടെ പങ്കുവെക്കുന്ന വിഡിയോയ്ക്കൊപ്പമായിരുന്നു മറിയത്തിന്റെ കുറിപ്പ്. 

‘‘പ്രണയം, പൊട്ടിച്ചിരികൾ, തമ്മിൽത്തല്ല്, സന്തോഷം, നാല് വർഷം കഴിഞ്ഞിരിക്കുന്നു, ഇനിയുമെന്നും ഇതുപോലെ ഒരുമിച്ചുണ്ടാകട്ടെ. അപ്രതീക്ഷിതമായ ഈ സർപ്രൈസിന് ദീപയ്ക്ക് സ്നേഹത്തോടെ നന്ദി.’’ മറിയം കുറിച്ചു.

2020ലാണ് ചെമ്പൻ വിനോദും മറിയം തോമസും വിവാഹിതരാകുന്നത്. കോട്ടയം സ്വദേശിയായ മറിയം സൈക്കോളജിസ്റ്റാണ്. ചെമ്പൻ വിനോദ് നിർമിച്ച ‘ഭീമന്റെ വഴി’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തും മറിയം അരങ്ങേറ്റം കുറിച്ചിരുന്നു.  ചിത്രത്തിൽ നഴ്സിന്റെ വേഷത്തിലാണ് മറിയം എത്തിയത്. അതേസമയം അഞ്ചക്കളളകോക്കാനാണ് ചെമ്പൻ വിനോദിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ സിനിമ.

English Summary:

Chemban Vinod an Mariam Thomas celebrated 4th wedding anniversary

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com